പൊലീസിന്റെ പിടിയിലായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട പ്രമോദ്. കുടുംബ പ്രശ്നത്തെ തുടർന്ന് സ്കൂളിന് മുന്നിലെ റോഡിൽ വച്ച് കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
പാലക്കാട്: ചിറ്റൂരിൽ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു. പൊൽപ്പുള്ളി 6-ാം വാർഡ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന പ്രമോദ് കുമാറാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്. പൊൽപ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പൊൽപ്പുള്ളി കെവിഎം സ്കൂളിന് മുന്നിൽ വച്ചാണ് സംഭവം. സംഭവത്തിൽ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസിന്റെ പിടിയിലായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട പ്രമോദ്. കുടുംബ പ്രശ്നത്തെ തുടർന്ന് സ്കൂളിന് മുന്നിലെ റോഡിൽ വച്ച് കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


