വീടിനടുത്തുള്ള അടുക്കള ഭാഗത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. പുറത്തു കാണാത്തതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
പാലക്കാട്: വാടാനാംകുറുശ്ശിയിൽ 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പറക്കുന്നത്ത് രാധാകൃഷ്ണനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള അടുക്കള ഭാഗത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. പുറത്തു കാണാത്തതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. ഷൊർണ്ണൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.



