മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് പുതുജീവിതമേകും. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്.

11:33 PM (IST) Feb 14
തുമ്പമണ്ണിൽ തട്ടുകടയ്ക്ക് തീ പിടിച്ചു. ഇന്ന് വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്.
09:50 PM (IST) Feb 14
എസ്എഫ്ഐക്കാർ മർദിച്ച പൊലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്.
08:47 PM (IST) Feb 14
കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്.
08:43 PM (IST) Feb 14
നിരവധി കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങളുണ്ടായിരുന്ന ഇന്‍സ്റ്റ അക്കൗണ്ടാണിത്. മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്നിരുന്നതാണ് ഈ അക്കൗണ്ട്. എന്നാല്‍ ആദിത്യയുടെ മരണത്തിനു ശേഷം ബ്ലാക്ക് വെനം പേജിനെ പിന്തുടര്‍ന്നിരുന്നവരെല്ലാം ഈ പേജിനെ അണ്‍ഫോളോ ചെയ്തു.
08:23 PM (IST) Feb 14
ലഹരി വസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പൊലീസ് പറയുന്നു. വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം.
08:11 PM (IST) Feb 14
ഛത്തീസ്ഗഡിൽ ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ് വൻ ആയുധശേഖരം പിടികൂടി. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്.
07:37 PM (IST) Feb 14
ഉടൻതന്നെ ഇരുവരെയും ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസ് മരിച്ചു. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു
06:29 PM (IST) Feb 14
കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ് ഐ ഷാഫിക്കാണ് കുത്തേറ്റത്. കുത്തിയ ആൾ പിടിയിലായി. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് പിടിയിലായത്.
05:53 PM (IST) Feb 14
നാൽപത്തി നാലാമത്തെ കേസായി പരിഗണനയ്ക്ക് എത്തും. ഒമ്പത് അംഗ ബെഞ്ച് രൂപീകരിക്കുന്നതിലും തീരുമാനം ഉണ്ടാകും.
05:47 PM (IST) Feb 14
ബന്ധുവായ സുഹൃത്തിനോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിലായിട്ടുണ്ട്. 4 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.
05:30 PM (IST) Feb 14
സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘം വയോധികയുടെ ആധാർ കാർഡ്, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോ എന്ന് സംശയിക്കുന്നതായും വയോധികയെ പറഞ്ഞു വിശ്വസിപ്പിച്ചു.
05:14 PM (IST) Feb 14
എം എം നരവനേയുടെ പുസ്തകം വിവാദമായതിന് പിന്നാലെ അധികാര സ്ഥാനങ്ങളിൽ ഉള്ളവർ പുസ്തകം എഴുതുന്നതിൽ കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മാത്രമാകും ഇനി മുതൽ പുസ്തകങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കൂ.
04:43 PM (IST) Feb 14
പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. തെരച്ചിൽ ആരംഭിച്ചു.
04:43 PM (IST) Feb 14
തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്ന സംഭവത്തിൽ നാലുപേര്‍ പിടിയിലായി. ഷീബ, റീന, ശരത്, രാജൻ എന്നിവരാണ് അറസ്റ്റിലായത്. വയോധിക താമസിക്കുന്ന അപാര്‍ട്ട്മെന്‍റിലെ താമസക്കാരിയാണ് പിടിയിലായ റീന
04:39 PM (IST) Feb 14
അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ മരണം ആത്മഹത്യയല്ലെന്നും അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊന്നതാകാനാണ് സാധ്യതയെന്നും വെളിപ്പെടുത്തുകയാണ് പ്രമുഖ പതോളജിസ്റ്റ് ഡോ.മൈക്കൽ ബാഡൻ.
04:03 PM (IST) Feb 14
പുലർച്ചെ ഒന്നരയോടെയാണ് കാസർകോട് മഞ്ചേശ്വരത്ത് പാലക്കാട് നിന്ന് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചില യുവാക്കളെത്തി തടയുകയായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞതെന്ന് ഉത്തർപ്രദേശ് സ്വദേശികൾ പറയുന്നു.
03:26 PM (IST) Feb 14
യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
02:42 PM (IST) Feb 14
ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിലെ ക്രമക്കേടിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. ഊരാളുങ്കൽ സൊസൈറ്റി കൊള്ള സംഘമായി മാറിയെന്ന് പിവി അൻവര്‍ ആരോപിച്ചു
02:29 PM (IST) Feb 14
ഇടുക്കി അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതർക്ക് വീട്ടു വാടക നൽകാൻ തീരുമാനമായി
02:21 PM (IST) Feb 14
ഇടുക്കി അണക്കെട്ടിന്‍റെ ചരിത്രം വീഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനം തടുങ്ങി
02:08 PM (IST) Feb 14
ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ ക്രമക്കേട് വിവാദത്തിൽ നിലപാട് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ദേവസ്വം മുൻകൂറായി നൽകിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയിൽ നൽകിയ മറുപടി ശരിയാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
02:04 PM (IST) Feb 14
ഗുരുവായൂർ ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിൻ്റെ ഭാര്യ ജുമൈല എന്ന അമ്പതുകാരിയെ വ്യാഴാഴ്ച പുലർച്ചെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.
01:35 PM (IST) Feb 14
തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്നു. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് പട്ടാപ്പകൽ കവർച്ച നടത്തിയത്
01:25 PM (IST) Feb 14
സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. കിംസ് ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെയ്ക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവ് കൂടിയാണ് കുഞ്ഞ്.
01:03 PM (IST) Feb 14
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് യാതൊരു അറിയിപ്പുമില്ലാതെ മാറ്റിയതിൽ സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍.യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ലെന്നും എന്തിനാണ് പുറത്താക്കിയതെന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും പ്രേംകുമാര്‍
12:50 PM (IST) Feb 14
കരുനാഗപ്പള്ളിയിൽ വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്‍റെ വിരോധത്താൽ മധ്യവയസ്കനെ മർദിച്ച പ്രതികൾ പിടിയിൽ
12:34 PM (IST) Feb 14
ചാലക്കുടി പ്രസ് ഫോറത്തിന്‍റെ മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണന്
12:18 PM (IST) Feb 14
അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്ന് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരി.മുഖ്യമന്ത്രിയെ രേഖാമൂലം എല്ലാം അറിയിച്ചിരുന്നുവെന്നും ഡോ. ആശ ആച്ചി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
12:04 PM (IST) Feb 14
കർണാടകത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരിൽ വ്യാജ ഉത്തരവിറക്കി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന പരാതിയിൽ പൊലീസ് കേസെടുത്തു.മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിലാണ് കേസെടുത്തത്
11:30 AM (IST) Feb 14
കളക്ടറാണ് ഒന്നാം പ്രതിയെന്നും മന്ത്രി അടക്കമുള്ള ആളുകളോട് അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞത് കളക്ടറാണെന്നും വിഎസ് സുനിൽകുമാർ. പൂരം അലങ്കോലപ്പെടുന്നെങ്കിൽ അലങ്കോലപ്പെടട്ടെ എന്ന ഉദ്ദേശം കളക്ടർക്ക് ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്.
11:08 AM (IST) Feb 14
റോഷി പറഞ്ഞത് തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും അത് അച്ചടക്ക ലംഘനമല്ലെന്നും സഹോദരതുല്യമാണ് ബന്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. പാലായിൽ മത്സരിച്ചാൽ ജയിക്കുമോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി
10:48 AM (IST) Feb 14
കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാണാതായിരിക്കുന്നത്
10:18 AM (IST) Feb 14
കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് വിവരം. അതേസമയം, കുട്ടി പള്ളിയിൽ നിന്നിറങ്ങി ഓട്ടോയിൽ ആലഞ്ചേരിയിൽ ഇറങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്.
10:10 AM (IST) Feb 14
തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു. ആലുവയിൽ നിന്ന് എത്തിച്ച നേപ്പാൾ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ തടവ് ചാടിയത്
09:53 AM (IST) Feb 14
പാർട്ടി നടന്ന ഓഫീസേഴ്‌സ് മെസിൽ സിസിടിവി ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോഷണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക ക്യാമ്പിലേക്ക് പാർട്ടിക്കായി പുറത്തുനിന്ന് വന്ന 18 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു.
08:52 AM (IST) Feb 14
പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എളമക്കര പൊലീസ്.
08:46 AM (IST) Feb 14
മോഷ്ടിച്ച പിക്കപ്പ് വാന്‍ ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്ത യുവാവ് സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു
08:40 AM (IST) Feb 14
ദ്വാരപാരക ശിൽപ്പത്തിന്റെ കൈയ്യുടെ ഭാഗവും എസ്ഐടി മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിളിന് വേണ്ടിയാണ് പാളികൾ മുറിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കും
08:22 AM (IST) Feb 14
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള ആലോചനയിൽ ഇന്ത്യ. തെരഞ്ഞെടുപ്പ് പ്രഹസനം ആണെന്ന ഷെയ്ക് ഹസീനയുടെ പ്രസ്താവന ഇന്ത്യ തൽക്കാലം കണക്കിലെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്
08:01 AM (IST) Feb 14
കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്ന പേജാണ് ഇതെന്നും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേര്‍സ് എല്ലാം പോയെന്നും പൊലീസ് പറയുന്നു.