ദ്വാരപാരക ശിൽപ്പത്തിന്റെ കൈയ്യുടെ ഭാഗവും എസ്ഐടി മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിളിന് വേണ്ടിയാണ് പാളികൾ മുറിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കും 

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി സ്വർണപ്പാളികളിൽ നിന്ന് മുറിച്ചെടുത്തത് വലിയ ഭാഗങ്ങൾ. ദ്വാരപാരക ശിൽപ്പത്തിന്റെ കൈയ്യുടെ ഭാഗവും എസ്ഐടി മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിളിന് വേണ്ടിയാണ് പാളികൾ മുറിച്ചെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്നാണ് തന്ത്രി കണ്ഠരര് മഹേശ് മോഹനരുടെ നിർദ്ദേശം. തന്ത്രിയുടെ അനുവാദം വാങ്ങിയതിന് ശേഷമാണ് എസ്ഐടി പാളികൾ പുനസ്ഥാപിച്ചത്. എന്നാൽ പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്നാണ് തന്ത്രിയുടെ നിലപാട്. അംഗഭംഗം വന്നെങ്കിലും തൽക്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവ് എന്ത് ചെയ്യണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുമെന്നും തന്ത്രി പ്രതികരിച്ചു. വലിയ ഭാഗങ്ങൾ മുറിച്ചെടുക്കാതെ വഴിയില്ലെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം. മുറിച്ചെടുത്ത സാമ്പിളുകൾ ഫൊറൻഡിക് പരിശോധക്ക് അയക്കാൻ തിങ്കളാഴ്ച കൊല്ലം കോടതിയിൽ നൽകും.