Malayalam News live updates today

11:59 PM (IST) Oct 15
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീടിനകത്ത് കനത്ത പുകയും ചൂടും നിറഞ്ഞതോടെ പുറത്തിറങ്ങിയ വീട്ടുകാരാണ് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തുന്നത് കാണുന്നത്. വീട്ടുകാർ വെള്ളം പമ്പ് ചെയ് തീ അണക്കാൻ ശ്രമിച്ചുവെങ്കിലും വാഹനം കത്തി നശിച്ചു
11:34 PM (IST) Oct 15
തെറ്റുകൾ ചില താരങ്ങൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഒഫീഷ്യൽസും മത്സരാർത്ഥികളും തമ്മിൽ തർക്കമായി. ഇത് കയ്യാങ്കളിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം
11:11 PM (IST) Oct 15
ഇയാളുടെ കിടപ്പുമുറിയിൽ നിന്നാണ് ഒന്നരക്കിലോ കഞ്ചാവുമായി നാലു പേരെ പിടികൂടിയത്. ആർമിയിൽ നിന്ന് അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് നാട്ടിലെത്തിയിരുന്നതെന്നും സുഹൃത്തുക്കളുമായി ചേർന്ന് ചില്ലറ വില്പന നടത്തുകയായിരുന്നെന്നും പൊലീസ്
10:47 PM (IST) Oct 15
മുഖ്യമന്ത്രിയുടെ മകൻ ആയത് കൊണ്ട് ആ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാൻ പോലും ആ മകന് സാധിച്ചിരുന്നില്ല. ഇ ഡി ആർക്കാണ് നോട്ടീസ് അയച്ചത്. ആരാണ് ആ നോട്ടീസ് വാങ്ങിയത്. ആ നോട്ടീസ് അയച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു
10:40 PM (IST) Oct 15
പരാതിയെ തുടർന്ന് വേഫെറര്‍ ഫിലിംസ് ദിനില്‍ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും വേഫെറര്‍ ഫിലിംസ് വ്യക്തമാക്കി.
10:12 PM (IST) Oct 15
നിയന്ത്രണം തെറ്റിയ കാറിടിച്ച് ആണ് വൈദ്യുതിതൂൺ പൊട്ടിയത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ആലത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം നടക്കുന്ന വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ബുധനാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം.
10:11 PM (IST) Oct 15
ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിൽ എരുമപ്പെട്ടിയിൽ നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ അനൂപിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇതാണ് തൊഴിലാളി യൂണിയനുകളെ പ്രകോപിപ്പിച്ചത്
09:39 PM (IST) Oct 15
നടുവിൽ സ്വദേശി പ്രജുലാണ് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രജുലിന്റെ സുഹൃത്തുക്കളായ മിഥിലാജ്, ഷാക്കിർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25 ന് നടന്നൊരു മുങ്ങിമരണമാണ് ഇപ്പോൾ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നത്.
07:33 PM (IST) Oct 15
മരണമൊഴി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വളരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. മൂന്നു വയസ്സ് മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് അനന്തു
07:10 PM (IST) Oct 15
ഞങ്ങളെല്ലാം ബഹുമാനിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹം നീതിമാനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. വിദൂഷകരുടെ കൂട്ടത്തിൽ ഉള്ള രാഷ്ട്രീയ നേതാവല്ല ജി സുധാകരൻ എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു
07:08 PM (IST) Oct 15
പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശയടക്കം പണം തിരികെ നല്‍കാൻ ബത്തേരി കോടതി ഉത്തരവ്. . കോടതി വ്യവഹാരത്തിന് ചെലവായ തുകയും ബ്രഹ്മഗിരി നിക്ഷേപകർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
07:03 PM (IST) Oct 15
എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണം. ഷാഫി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകി. പൊലീസിന് നേരെ സ്ഫോടക വസ്തു ആക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
06:50 PM (IST) Oct 15
ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് പൊളിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെ പൊളിച്ചെന്നാണ് വിശ്വാസികൾ പറയുന്നത്
06:31 PM (IST) Oct 15
ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പ്രിൻസിപ്പാളിനെയും അധ്യാപകരെയും തടഞ്ഞുവെച്ച് കെഎസ്‌യു പ്രതിഷേധം. പ്രിൻസിപ്പാളിന്റെ മുറിയിലാണ് അധ്യാപകരെ മൂന്നര മണിക്കൂറോളം നേരം തടഞ്ഞു വെച്ചത്.
06:20 PM (IST) Oct 15
'ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം' (DEWDBDP) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സംവിധാനം, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ഗോൾഡൻ ഡോം' സ്വപ്ന പദ്ധതിയെ അനുസ്മരിക്കുന്നതാണ്
06:20 PM (IST) Oct 15
കുതിരം പറമ്പ് മണപ്പാടം സ്വദേശിയായ ഷിജു എന്ന രാജിയെ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി അടിപിടി, ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങിയ കേസുകളിലും പ്രതിയാണ് ഷിജു
05:25 PM (IST) Oct 15
30 ഗ്രാം എംഡിഎംഎയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൊറോട്ട നിര്‍മിച്ച് അടുത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യലായിരുന്നു ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാനെന്ന് പറഞ്ഞ് ആവശ്യക്കാരെത്തിയാല്‍ അവര്‍ക്ക് എംഡിഎംഎയും വിതരണം ചെയ്യും.
05:14 PM (IST) Oct 15
സിപിഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ഇന്ന് ചേർന്ന ജില്ലാ കൗൺസിൽ നടപടി എടുത്തത്
05:07 PM (IST) Oct 15
രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ
04:48 PM (IST) Oct 15
വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.
04:30 PM (IST) Oct 15
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിർദേശം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
04:19 PM (IST) Oct 15
ആറന്മുള വള്ളസദ്യ വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ
03:52 PM (IST) Oct 15
സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന പരാതി അംഗീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി
03:51 PM (IST) Oct 15
മലപ്പുറം മഞ്ചേരിയിൽ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവതി അറസ്റ്റിൽ. പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്.
03:11 PM (IST) Oct 15
മന്ത്രി വി എൻ വാസവനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ദൈവങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു 'കിണ്ടി വാസു' ആയതെന്നും അദ്ദേഹം പരിഹസിച്ചു.
03:11 PM (IST) Oct 15
കേരള തീവ്രവാദ വിരുദ്ധ സേനയും പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതൂർ പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.
02:16 PM (IST) Oct 15
കണ്ണൂർ ആലക്കോട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം.
01:25 PM (IST) Oct 15
അഷ്ടമിരോഹിണി ദിവസം ആറന്മുള ക്ഷേത്രത്തിൽ ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി എന്നതാണ് വിവാദം. ആചാരലംഘനം നടന്നെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും ക്ഷേത്ര തന്ത്രി നിർദ്ദേശിച്ചതോടെ വിവാദം ആളിക്കത്തി.
01:25 PM (IST) Oct 15
തിരുവനന്തപുരം പുന്നമൂട് സ്കൂളിൽ വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ച് വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
12:59 PM (IST) Oct 15
പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റിനോട് ഷാഫിക്ക് വ്യക്തിവിരോധം ഉണ്ടെന്നും പ്രസിഡന്റിനെ ഹർത്താൽ ദിനത്തിൽ കൈയേറ്റം ചെയ്തെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ്.
12:54 PM (IST) Oct 15
കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്
11:50 AM (IST) Oct 15
ദില്ലിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. കർശന നിർദേശങ്ങളോടെയാണ് സുപ്രീംകോടതി അനുമതി നൽകിയത്
11:44 AM (IST) Oct 15
സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന് വ്യക്തമാക്കി.
11:32 AM (IST) Oct 15
കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പരിഗണിക്കുമെന്ന് കരുതുന്നു.
11:01 AM (IST) Oct 15
ആകെയുള്ള രണ്ട് മുറി വീട് വിട്ടിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശികളായ ചിത്രയും മക്കളും
10:48 AM (IST) Oct 15
കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം.
10:48 AM (IST) Oct 15
അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്കൂൾ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്
10:35 AM (IST) Oct 15
ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
08:45 AM (IST) Oct 15
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു
08:28 AM (IST) Oct 15
മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്തമഴ ഉള്ളിവിലയില്‍ വരും മാസങ്ങളിൽ വലിയ ചലനങ്ങളാകും ഉണ്ടാക്കുക.