തെറ്റുകൾ ചില താരങ്ങൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഒഫീഷ്യൽസും മത്സരാർത്ഥികളും തമ്മിൽ തർക്കമായി. ഇത് കയ്യാങ്കളിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം

മലപ്പുറം: മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്. ഫല നിർണയത്തെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. തെറ്റുകൾ ചില താരങ്ങൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഒഫീഷ്യൽസും മത്സരാർത്ഥികളും തമ്മിൽ തർക്കമായി. ഇത് കയ്യാങ്കളിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ തിരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരീക്കോട് വേങ്ങര സബ്ജില്ലാ ടീമുകളുടെ മത്സരത്തിനിടെയാണ് തല്ലുണ്ടായത്.

YouTube video player