കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പ​രി​ഗണിക്കുമെന്ന് കരുതുന്നു.

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പുനസംഘടന വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചില കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പ​രി​ഗണിക്കുമെന്ന് കരുതുന്നു. കേരളത്തിൽ നിർണായക രാഷ്ട്രീയ സാഹചര്യമാണുള്ളത്. പാർട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. വലിയൊരു രാഷ്ട്രീയ ലക്ഷ്യം പ്രവർത്തകർക്കുണ്ട്. അത് നടപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വ്യത്യസ്ത അഭിപ്രായം എന്ന തോന്നലുണ്ടാക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്