സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് തീവ്രമഴ സാധ്യത. മറ്റ് 9 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ശക്തമായ മഴയെ തുടര്‍ന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

11:16 PM (IST) Jun 27
കൊലപാതകത്തിന് ശേഷം അർജുനൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
09:08 PM (IST) Jun 27
ജൂൺ 29 ന് പുതിയ ചക്രവാതചുഴി രൂപപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യത
09:03 PM (IST) Jun 27
ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
08:43 PM (IST) Jun 27
ഉഭയകക്ഷി ബന്ധത്തില്‍ സങ്കീര്‍ണ്ണത ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതും ബന്ധം ഊഷ്മളമായി തുടരേണ്ടതും ഇരു രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് രാജ് നാഥ് സിംഗ് വ്യക്തമാക്കി
08:20 PM (IST) Jun 27
കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന യുവാക്കളാണ് പിടിയിലായത്.
08:10 PM (IST) Jun 27
ശനിയാഴ്ച കുട്ടികൾക്ക് ക്ലാസ് വയ്ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
07:47 PM (IST) Jun 27
വി എ അരുൺ കുമാറിന്റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്
07:36 PM (IST) Jun 27
ഇന്ന് പുലർച്ചെയാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്
07:24 PM (IST) Jun 27
മമത ബാനർജി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
07:21 PM (IST) Jun 27
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആര്യടൻ ഷൗക്കത്ത് എംഎൽഎയ്ക്ക് സ്വീകരണം നൽകുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെസി.
05:41 PM (IST) Jun 27
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടാതെ പോയി. അന്ന് വളരെ വേഗത്തിലാണ് ചർച്ച നടന്നത്
05:36 PM (IST) Jun 27
ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
05:35 PM (IST) Jun 27
ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന മയക്കുമരുന്ന് വിരുദ്ധ സമൂഹനടത്തത്തെ മാതൃകാപരമെന്ന് മന്ത്രി വിശേഷിപ്പിച്ചു
05:22 PM (IST) Jun 27
എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്.
05:21 PM (IST) Jun 27
ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി അംബേദ്‌കർ വിഭാവനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ
05:16 PM (IST) Jun 27
എതിര് പറയുന്നവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
04:38 PM (IST) Jun 27
കൊല്ലം കിളിക്കൊല്ലൂരിൽ നിന്ന് കാണാതായ പതിനേഴുകാരിയെ വീടിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി
04:36 PM (IST) Jun 27
ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ പ്രസ്താവനയെ ബിനോയ് വിശ്വം വിമർശിച്ചു
04:23 PM (IST) Jun 27
നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ഇബി വാഹനം വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു.
03:50 PM (IST) Jun 27
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ക്രഡിറ്റ് തർക്കമടക്കം ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തു
03:49 PM (IST) Jun 27
മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
03:21 PM (IST) Jun 27
യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്നും പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കുമെന്നും അൻവർ
03:11 PM (IST) Jun 27
നമ്മൾ 19 -ാം നൂറ്റാണ്ടിലാണുള്ളത്. കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു.
03:09 PM (IST) Jun 27
ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
02:47 PM (IST) Jun 27
സെക്രട്ടേറിയറ്റിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം
02:36 PM (IST) Jun 27
ദേവസ്വം ഓഫീസർ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് സജീവ് എത്തി ദൃശ്യം പകർത്തിയെത്തിയതെന്നും പരാതിയിലുണ്ട്.
02:23 PM (IST) Jun 27
പാലക്കാട് സ്‌കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു
02:07 PM (IST) Jun 27
കണ്ണൂർ ജില്ലയിലെ ബസുകളിൽ ഘടിപ്പിച്ച ഓഡിയോ വീഡിയോ സംവിധാനങ്ങൾ അഴിച്ചുമാറ്റണമെന്ന് കണ്ണൂർ ആർടിഒ
01:57 PM (IST) Jun 27
കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല
01:46 PM (IST) Jun 27
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും ഓറഞ്ച് അലർട്ട്
12:54 PM (IST) Jun 27
തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
12:46 PM (IST) Jun 27
സംസ്ഥാനത്തെ 12 സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലാത്തത് ഗുരുതരമെന്ന് ഹൈക്കോടതി
12:28 PM (IST) Jun 27
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെയുടെ ഭരണഘടനാ പരാമർശത്തിന് കോൺഗ്രസിൻ്റെ മറുപടി
12:18 PM (IST) Jun 27
സമീപത്തെ ആളുകളാണ് തോട്ടിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടത്.
11:04 AM (IST) Jun 27
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യശാലയ്ക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും അപേക്ഷകരാരും വന്നില്ല
10:49 AM (IST) Jun 27
ഓണ്‍ലൈൻ ഗെയിമിന് അടിമപ്പെട്ട വിശാൽ യാദവ് സാമ്പത്തികാവശ്യങ്ങള്‍ക്കായാണ് അതീവരഹസ്യവിവരങ്ങള്‍ കൈമാറിയത്
10:43 AM (IST) Jun 27
പാലക്കാട് മലമ്പുഴ ഡാമിന്‍റെയും വയനാട് ബാണാസുര സാഗര്‍ ഡാമിന്‍റെയും ഷട്ടറുകൾ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്.
09:28 AM (IST) Jun 27
പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
09:12 AM (IST) Jun 27
എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാർ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു
09:08 AM (IST) Jun 27
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടിൽ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്.