കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. എസ്‌യുടി ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് 102 വയസുകാരനായ അദ്ദേഹം കഴിയുന്നത്. മുതിർന്ന സിപിഎം നേതാവായ ജി സുധാകരൻ ഇന്ന് ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാറിനെ കണ്ടു.

Add Asianetnews as a Preferred SourcegooglePreferred

നല്ല കമ്മ്യൂണിസ്റ്റുകാർ ഫൈറ്റ് ചെയ്താണ് നിന്നതെന്നും ഇന്നത്തെപ്പോലെ അഡ്ജസ്റ്റ് ചെയ്ത് പോകണമെന്നായിരുന്നില്ല അദ്ദേഹത്തിൻ്റെ നിലപാടെന്നും ജി സുധാകരൻ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. വിഎസ് ജീവിതകാലം മുഴുവൻ ഫൈറ്ററായിരുന്നു. വിഎസിനെ കാണാൻ പറ്റിയില്ല. മകൻ അരുൺ കുമാറുമായി സംസാരിച്ചു. വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വിഎസിന് ചെറിയൊരു ആശ്വാസമുണ്ട് എന്ന് പറയുന്നു. വിഎസ് രാഷ്ട്രീയത്തിലെ ഫൈറ്റർ അല്ലേ. ജീവിതം മുഴുവൻ വിഎസ് ഫൈറ്ററായിരുന്നു. എല്ലാ നല്ല കമ്മ്യൂണിസ്റ്റുകാരും ഫൈറ്റ് ചെയ്താണല്ലോ നിന്നത്. പാർട്ടിയിലെ ഫൈറ്റ് രൂക്ഷമായ കാലത്താണ് അവരൊക്കെ പാർട്ടിയിൽ വന്നതെന്നും ജി സുധാകരൻ പ്രതികരിച്ചു.