തൃശ്ശൂർ അവധിയിൽ തിരുത്ത്, നാളെ അവധി തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ മാത്രമെന്ന് അറിയിപ്പ്

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ട മഴ സാധ്യത തുടരുന്നതിനാൽ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ നാളെ (28.06.2025 ശനിയാഴ്ച) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. 

(തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയെന്നായിരുന്നു നേരത്തെ ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. എന്നാൽ തെറ്റുപറ്റിയതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു)