ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്.

11:58 PM (IST) Jun 07
വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം കോൺഗ്രസ് പ്രവർത്തകരുടെ സമരം
11:47 PM (IST) Jun 07
വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധ സമരവുമായി രംഗത്ത് വന്ന കോൺഗ്രസിനെതിരെ സിപിഎം നേതാവ്
11:20 PM (IST) Jun 07
മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് സ്കൂൾ വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധ സമരവുമായി കോൺഗ്രസ്
10:09 PM (IST) Jun 07
പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു
10:00 PM (IST) Jun 07
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ
09:46 PM (IST) Jun 07
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്‌കൂളിലെ ജീവനക്കാരനായ അനൂപിനെ സ്‌കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
09:24 PM (IST) Jun 07
കോഴിക്കോട് - വയനാട് അതിർത്തിയിലെ താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം
08:38 PM (IST) Jun 07
യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
07:48 PM (IST) Jun 07
സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിന്‍റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല
07:45 PM (IST) Jun 07
തൃശ്ശൂർ എരുമപ്പെട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു
07:30 PM (IST) Jun 07
തട്ടിപ്പിനിരയായവർ തെളിവുകൾ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു
07:19 PM (IST) Jun 07
കോട്ടയം സ്വദേശി റവ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പ്
06:51 PM (IST) Jun 07
കായലിൽ പൊന്തി കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്
06:30 PM (IST) Jun 07
അപകടത്തിൽ മരിച്ച ഷൈനിന്‍റെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞശേഷം ഷൈനിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ഡോ സുജയനാഥൻ പറഞ്ഞു
06:29 PM (IST) Jun 07
സോണിയ ഗാന്ധിയിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
05:26 PM (IST) Jun 07
ഇരട്ടയാർ പഞ്ചായത്ത് കോൺഗ്രസ് അംഗം രതീഷിനെ ഏഴ് കിലോ കഞ്ചാവുമായി പിടികൂടി
04:40 PM (IST) Jun 07
കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ പിടിയിൽ
04:22 PM (IST) Jun 07
തന്‍റെ മകളെ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ ഏതൊരു അച്ഛനും ചെയ്യുന്ന കാര്യമാണ് താനും ചെയ്തിട്ടുള്ളുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു
03:43 PM (IST) Jun 07
പൊലീസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
03:22 PM (IST) Jun 07
എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവി ബിഎൽ മീണയെ ദില്ലിയിലേക്കാണ് സ്ഥലം മാറ്റിയത്
02:44 PM (IST) Jun 07
കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്
02:15 PM (IST) Jun 07
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം
01:00 PM (IST) Jun 07
ഭാര്യയുടെ തല അറുത്തുമാറ്റി സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു പോവുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു
12:38 PM (IST) Jun 07
നിലമ്പൂരിൽ എം സ്വരാജ് വിജയിച്ചാൽ മന്ത്രിസ്ഥാനം എന്ന ഓഫറില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
11:59 AM (IST) Jun 07
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
11:35 AM (IST) Jun 07
ഏഴാമത്തെ കല്യാണത്തിന് തൊട്ട് മുമ്പാണ് യുവതി പിടിയിലായത്. വരനായ പഞ്ചായത്ത് അംഗമാണ് താലികെട്ടിന് മുമ്പ് തട്ടിപ്പ് പിടികൂടിയത്.
11:17 AM (IST) Jun 07
ശേഖർകുമാർ യാദവിനെ അനുകൂലിച്ച് മൊഴി നൽകാൻ സമ്മർദമുണ്ടായി എന്ന് അനീഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
10:53 AM (IST) Jun 07
ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.
10:12 AM (IST) Jun 07
കേസിൽ അറസ്റ്റിലായ 9 പ്രതികളെയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു.
09:57 AM (IST) Jun 07
ഷൈനിന്റെ അച്ഛൻ ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനം ഉണ്ടാകുമെന്നും ബന്ധുക്കൾ അറിയിച്ചു.
09:05 AM (IST) Jun 07
കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
09:03 AM (IST) Jun 07
വീട്ടിൽ നിന്ന് കിട്ടിയ വിരലയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്.
08:33 AM (IST) Jun 07
ഇന്ന് പുലർച്ചെ 1.20 നാണ് അപകടം ഉണ്ടായത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി.
07:50 AM (IST) Jun 07
സിന്ധു നദീജല കരാർ പുനസ്ഥാപിക്കണം എന്നാവവശ്യപ്പെട്ട് പാകിസ്ഥാന്‍ വീണ്ടും ഇന്ത്യക്ക് കത്ത് നൽകി. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്.
07:13 AM (IST) Jun 07
ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു
06:57 AM (IST) Jun 07
പെരുന്നാൾ ആഘോഷങ്ങൾക്കിടയിലും പ്രചാരണത്തിരക്കിൽ നിലമ്പൂരിലെ സ്ഥാനാർത്ഥികൾ. മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിലെ പെരുന്നാൾ നമസ്കാര ചടങ്ങുകളിൽ സ്ഥാനാർത്ഥികൾ പങ്കെടുക്കും.
06:56 AM (IST) Jun 07
തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. 10 ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
06:54 AM (IST) Jun 07
ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം. മഴ പ്രതീക്ഷിക്കുന്നതിനാൽ ചിലയിടങ്ങളിൽ ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ 7.30 ന് ഈദ് നമസ്കാരവും ഖുത്ബയും നടക്കും.