യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുട‍ർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)