തൃശ്ശൂർ എരുമപ്പെട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു

തൃശൂർ: കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് പരുക്ക്. തൃശ്ശൂർ എരുമപ്പെട്ടിയിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നതെന്നാണ് വിവരം. പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് വൈകീട്ട് മങ്ങാട് സെൻ്റ് ജോർജ് പള്ളി ഗ്രോട്ടോയുടെ മുന്നിലാണ് അപകടമുണ്ടായത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ പുത്തൻപീടികയിൽ ഹക്കീം, സമദ്, ഷൗജത, സുനൈന, ഹിസാന, ഷാഹിദ്, മുഹമ്മദ് സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒമ്പത് വയസുകാരി സുനൈനയുടെ പരിക്ക് സാരമുള്ളതാണ്. 

ഒറ്റപ്പാലത്ത് നിന്ന് ചാവക്കാട്ടേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ആറ്റൂർ സ്വദേശി ഷാഫിയും കുടുംബവുമാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരുക്കുകളില്ല. അപകടത്തിൽ ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് സാരമായ കേടുപാടുണ്ടായി.