ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.
ഇടുക്കി: ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച യുവാക്കൾക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Add Asianetnews as a Preferred Source



