എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവി ബിഎൽ മീണയെ ദില്ലിയിലേക്കാണ് സ്ഥലം മാറ്റിയത്

തിരുവനന്തപുരം: മലപ്പുറം കൂരിയാട്ടെ ദേശീയപാത തകര്‍ച്ചയിൽ കൂടുതൽ നടപടി. എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവിയെ സ്ഥലം മാറ്റി. എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവി ബിഎൽ മീണയെ ദില്ലിയിലേക്കാണ് സ്ഥലം മാറ്റിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പകരം ചുമതലയിൽ ഉദ്യോഗസ്ഥനെ നിയമിച്ചു. ജാര്‍ഖണ്ഡ് ഡിവിഷനിലെ എകെ മിശ്രയെ ആണ് കേരള റീജ്യണൽ മേധാവിയായി നിയമിച്ചത്. ദേശീയ പാത നിർമാണത്തിലെ അപാകതൾ പുറത്തുവന്നതിന് പിന്നാലെ തന്നെ മീണയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.

അതേസമയം, ദേശീയപാത കേരള മേധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് സ്വാഭാവിക നടപടിയെന്ന് ബി.എൽ.മീണ വിശദീകരിച്ചു. കേരളത്തിൽ അഞ്ച് വർഷം സർവീസ് താൻ പൂർത്തിയാക്കി. സ്വാഭാവിക സ്ഥലമാറ്റണിപ്പോഴത്തേതെന്നും ശിക്ഷാനടപടിയല്ലെന്നും മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.