കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ പിടിയിൽ
കോട്ടയം: കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി റിട്ടയേഡ് അധ്യാപകൻ വിജയനാണ് കൊച്ചിയിൽ വച്ച് കോട്ടയം വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്. ഒന്നരലക്ഷം രൂപയും വിജിലൻസ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് കൈമാറാനാണ് പണം വാങ്ങിയത് എന്നാണ് വിജിലൻസ് നൽകുന്ന വിവരം.


