കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര കഴിഞ്ഞ ദിവസം പറഞ്ഞത്.

10:29 PM (IST) Jul 15
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ സൗദി സൈനിക മേധാവി ലഫ്. ജനറൽ ഫയ്യദ് അൽ റുവൈലിയും അമേരിക്കൻ സെൻട്രൽ കമാൻഡ് ഡെപ്യൂട്ടി കമാൻഡർ ലഫ്. ജനറൽ പാട്രിക്ക് ഫ്രാങ്കും കൂടിക്കാഴ്ച നടത്തി. സൈനിക സഹകരണം ശക്തമാക്കുന്നത് ചർച്ചയായി
10:10 PM (IST) Jul 15
സ്മാർട്ട്ഫോൺ ബ്രാൻഡായ വൺ പ്ലസ് ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രധാന ആഗോള വിപണികളിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുന്നതായി ബ്ലൂംബർഗ്. മാതൃ കമ്പനിയായ ഓപ്പോയുടെ പുനർസംഘടനയുടെ ഭാഗമായി ചൈനീസ് വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കം
10:08 PM (IST) Jul 15
ഡോക്ടര്‍ ദമ്പതിമാരുടെ ഫ്‌ളാറ്റിലെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ വീട്ടുവേല ചെയ്തിരുന്ന മധ്യവയസ്‌ക അറസ്റ്റില്‍
09:19 PM (IST) Jul 15
ഏറെ നാളായി വൈകിയിരുന്ന ഐഡിബിഐ ബാങ്കിന്‍റെ സ്വകാര്യവല്‍ക്കരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ നിക്ഷേപകരായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ബാങ്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മുന്‍പന്തിയിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
09:12 PM (IST) Jul 15
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ബോർഡ് രൂപീകരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലാണ് നടപടി. വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു
08:50 PM (IST) Jul 15
സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും ക്രൂരമായ മർദ്ദനത്തെയും മാനസിക പീഡനത്തെയും തുടർന്ന് ബെംഗളൂരുവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
08:40 PM (IST) Jul 15
അമേരിക്കൻ സൈനിക ആക്രമണത്തിന് പിന്നാലെ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇറാൻ ആരോപിച്ചു
08:10 PM (IST) Jul 15
പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തിൽ കാമുകൻ അരുൺ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്
07:48 PM (IST) Jul 15
കേന്ദ്രമന്ത്രിസഭ 1.27 ലക്ഷം കോടി രൂപയുടെ സെമി കണ്ടക്ടർ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. ചിപ്പ് രൂപകൽപന, അസംബ്ലിംഗ്, ഗവേഷണം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിനൊപ്പം 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്കും അംഗീകാരം നൽകി
07:43 PM (IST) Jul 15
തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു പ്രതിയെയും മർദ്ദിച്ചിട്ടില്ലെന്ന് എ ഹേമചന്ദ്രൻ. ഇക്കാര്യത്തിൽ താനൊരു പരസ്യ പ്രതികരണത്തിനില്ലെന്നും എ ഹേമചന്ദ്രൻ
07:26 PM (IST) Jul 15
ഭർത്താവുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മീററ്റിൽ യുവതി ഭർതൃസഹോദരന്‍റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
07:22 PM (IST) Jul 15
സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് ഈ സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആർക്കും ഒരു അഭിമാന പ്രശ്നം വരാതെ പരിഹരിക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി
06:56 PM (IST) Jul 15
വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും സംസ്ഥാനത്ത് പവർ കട്ടിന് സാധ്യത. വൈകുന്നേരം 7.15 മുതൽ 12.15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം
06:52 PM (IST) Jul 15
സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാനും കെസി ജോസഫും കോടതിയിൽ മൊഴി നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ പീഡനക്കേസിൽ കുടുക്കാൻ കെബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി എന്ന ഹർജിയിലാണ് മൊഴി നൽകിയത്
06:26 PM (IST) Jul 15
അന്താരാഷ്ട്ര വ്യോമയാന ചട്ടക്കൂടുകൾ കർശനമായി പാലിച്ചാണ് അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതെന്നും, വരാനിരിക്കുന്ന ഒക്ടോബറോടെ അന്തിമ അന്വേഷണ റിപ്പോർട്ടിന്‍റെ കരട് തയ്യാറാകുമെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്‍റെ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സുപ്രീം കോടതിയെ അറിയിച്ചു
05:58 PM (IST) Jul 15
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 20 കിലോഗ്രാമോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
05:57 PM (IST) Jul 15
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ നിലപാട് ദുരൂഹമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായം നൽകരുതെന്നും കരാർ ലംഘനത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
05:26 PM (IST) Jul 15
കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക് ഉത്തരവിട്ടു. ലൈസൻസിലെ പേരിനൊപ്പമുള്ള 'MLA' പദവി നീക്കം ചെയ്യാനും, പ്രായപൂർത്തിയാകും മുൻപ് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിർദ്ദേശം
05:16 PM (IST) Jul 15
ജൂലൈ 14, 15 തീയതികളിൽ തൃശ്ശക്തി കോർപ്സിലും ബെംഗ്ദുബി മിലിട്ടറി സ്റ്റേഷനിലും നടത്തിയ ഉന്നതതല സന്ദർശന വേളയിൽ, നിലവിലെ സൈനിക വിന്യാസം, നിരീക്ഷണ സംവിധാനങ്ങൾ, മുൻനിര വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ച് കരസേനാ മേധാവിക്ക് വിശദമായ വിവരങ്ങൾ നൽകി.
04:58 PM (IST) Jul 15
കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3 യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു
04:17 PM (IST) Jul 15
ഐഎഎസ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം കഴിക്കുകയും, അതിനുശേഷം അയാളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത യുവതിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
04:17 PM (IST) Jul 15
ർമസ്ഥല കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബെൽത്താങ്കടി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 7005 പേജുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.
03:46 PM (IST) Jul 15
മുത്തങ്ങക്കടുത്ത പൊന്‍കുഴിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കി പോലീസ്
03:30 PM (IST) Jul 15
കലബുറഗിയിൽ ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പൊലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടി. കൊലക്കേസ് പ്രതിയായ സന്തോഷിനാണ് വെടിയേറ്റത്. പ്രതികളുടെ ആക്രമണത്തിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റു.
03:06 PM (IST) Jul 15
കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന് അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്.
02:41 PM (IST) Jul 15
സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി ടെനി ജോപ്പൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ് തന്നെ കേസിൽ കുടുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
01:50 PM (IST) Jul 15
കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കക്കോടി സ്വദേശി സിറാജ് എന്ന ആളാണ് മരിച്ചത്.
01:29 PM (IST) Jul 15
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇന്നലെയും ഇന്നും കൗൺസിലിംഗ്. ജില്ലാ നിയമസഹായ വേദിയുടെ കൗൺസിലിംഗ് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും വിധി പ്രസ്താവിക്കുക.
01:26 PM (IST) Jul 15
01:14 PM (IST) Jul 15
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യപ്രതിയായ ദാരാസിംഗ് കൂടി മാത്രമാണ് ഇപ്പോൾ ജയിലിൽ ബാക്കിയുള്ളത്. ബാക്കി പ്രതികളെല്ലാം തന്നെ ശിക്ഷ അവലോകന സമിതിയുടെ ശുപാർശ പ്രകാരം വിട്ടയച്ചിരുന്നു.
01:08 PM (IST) Jul 15
തെരഞ്ഞെടുപ്പ് ഫണ്ടിൽ വ്യാപക തിരിമറി നടന്നെന്ന ആരോപണത്തിൽ കേരള ബിജെപി പ്രതിസന്ധിയിൽ. കൊടിതോരണങ്ങൾ തയ്യാറാക്കിയതിന് നേതാവിന് കമ്മീഷൻ നൽകിയെന്ന് പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു.
12:48 PM (IST) Jul 15
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്.
12:45 PM (IST) Jul 15
നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. കേസിൽ 132 സാക്ഷികളും 30 ശാസ്‌ത്രീയ തെളിവുകളുമാണുള്ളത്.
12:43 PM (IST) Jul 15
പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിവേദനം നൽകും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണം മാറ്റണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ പ്രഗൽഭരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെടും.
12:39 PM (IST) Jul 15
19 വർഷത്തിന് ശേഷം ബംഗാളിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1 ന് രബിന്ദ്ര സദനിൽ നടക്കുന്ന പരിപാടിയിൽ തസ്ലിമ പങ്കെടുക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും
12:25 PM (IST) Jul 15
ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. ജിജി വർക്കി, ലബോറട്ടറി വിഭാഗം മേധാവി ഡോ. സുനിതാ തോമസ് എന്നിവരാണ് ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. കഴിഞ്ഞദിവസം കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും ഇ.ഡി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.
12:21 PM (IST) Jul 15
അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ്. ഷെഹ്‌ന മരിക്കുന്നതിന് മുൻപ് അരുൺ മർദിച്ചതായി കണ്ടെത്തിയിരുന്നു.
12:18 PM (IST) Jul 15
കുളിമുറിയിലേക്ക് ഓടിക്കയറിയ ഫിലിപ്പിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പ്രതി രമേശൻ 5 വർഷം മുമ്പാണ് ഒഡിഷയിൽ നിന്ന് കേരളത്തിൽ എത്തിയത്. കൊല്ലപ്പെട്ട ഫിലിപ്പ് ഒരു വർഷം മുമ്പും.
11:40 AM (IST) Jul 15
ഇലന്തൂർ നരബലി പോലെ നാടുനടുങ്ങിയ കൊലപാതക കേസുകളിൽ പൊലീസിനായി മൃതദേഹങ്ങൾ പുറത്തെടുത്ത തിരുവല്ല സ്വദേശി സോമൻ ചികിത്സ സഹായം തേടുന്നു.
11:14 AM (IST) Jul 15
ഏകദേശം രണ്ടു മാസം മുമ്പ് നടന്ന ഈ സംഭവത്തിൽ ഇതിനോടകം തന്നെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മിഹിർ പ്രവീൺകുമാർ പട്ടേൽ വ്യക്തമാക്കി. കാണിക്കയായി ലഭിച്ച പണം ജീവനക്കാർ ചേർന്ന് എണ്ണുന്നതിനിടയിലാണ് 1,04,000 രൂപയോളം മോഷ്ടിക്കാൻ ശ്രമം നടന്നത്.