പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ സൗദി സൈനിക മേധാവി ലഫ്. ജനറൽ ഫയ്യദ് അൽ റുവൈലിയും അമേരിക്കൻ സെൻട്രൽ കമാൻഡ് ഡെപ്യൂട്ടി കമാൻഡർ ലഫ്. ജനറൽ പാട്രിക്ക് ഫ്രാങ്കും കൂടിക്കാഴ്ച നടത്തി. സൈനിക സഹകരണം ശക്തമാക്കുന്നത് ചർച്ചയായി

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ പുതിയ സംഘർഷങ്ങൾക്കിടെ നിർണായക സൗദി - അമേരിക്ക സേനാ തലവന്മാരുടെ നിർണായ ചർച്ച. സൗദി സൈനിക മേധാവി ലഫ്. ജനറൽ ഫയ്യദ് അൽ റുവൈലിയും അമേരിക്കൻ സെൻട്രൽ കമാൻഡ് ഡെപ്യൂട്ടി കമാൻഡർ ലഫ്. ജനറൽ പാട്രിക്ക് ഫ്രാങ്കുമായി കൂടിക്കാഴ്ച്ച നടത്തി. സൈനിക സഹകരണം ശക്തമാക്കുന്നത് ചർച്ചയായതായി ഔദ്യോഗിക ഏജൻസികൾ അറിയിച്ചു. മേഖലയിൽ ഇറാൻ - അമേരിക്ക സംഘർഷം രൂക്ഷമായതിന് പുറമെ, സൗദിയിലേക്ക് ഹൂത്തികൾ നടത്തുന്ന ആക്രമണത്തിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു സൗദി - അമേരിക്ക സേനാ തലവന്മാരുടെ കൂടിക്കാഴ്ച്ച. ചർച്ചയിലെ കൂടുതൽ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player