ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വിവരം പുറത്ത്. പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാന്‍റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തിരുവാഭരണം കമ്മീഷണർ റെജിലാലിന്‍റെ റിപ്പോർട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയിൽ കൊണ്ടുപോകാൻ നിര്‍ദ്ദേശിച്ചത്. സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം സ്മാര്‍ട്ട് ക്രിയേഷൻസിനില്ലെന്ന് റജിലാല്‍ റിപ്പോർട്ട് നൽകിയിരുന്നു.

10:42 PM (IST) Jul 24
ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്
10:06 PM (IST) Jul 24
പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
09:50 PM (IST) Jul 24
നാട്ടിലെ അംഗന്‍വാടി അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
09:32 PM (IST) Jul 24
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി
08:41 PM (IST) Jul 24
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ പിന്നാലെ പിരിച്ച് വിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി
07:11 PM (IST) Jul 24
നിയമസഭാ മന്ദിരത്തിലെ ബിജെപി പാർലമെൻ്ററി പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
06:43 PM (IST) Jul 24
കേരള ഹൗസിൽ നാടകീയ രംഗങ്ങള്‍. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാര്‍ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കം.
06:28 PM (IST) Jul 24
നെടുമ്പാശേരിയിൽ വീടിനകത്ത് നായ്ക്കളെ വളർത്തി അതിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസിൽ വീട്ടുടമയുൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
06:06 PM (IST) Jul 24
ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്.
06:00 PM (IST) Jul 24
ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്
04:55 PM (IST) Jul 24
പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. മുഴുവൻ നഷ്ടപരിഹാരത്തുകയും ഇഡി കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്ക് ആണ് പണം കൈമാറിയത്.
04:49 PM (IST) Jul 24
പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത് എന്ന് ഹൈക്കോടതി
04:41 PM (IST) Jul 24
പാർട്ടിയിൽ ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു
03:47 PM (IST) Jul 24
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 20-ന് ജന്തർ മന്തറിൽ സംഘടിപ്പിച്ച പാർലമെന്‍റ് മാർച്ചിനിടെ പെല്ലറ്റ് ആക്രമണമേറ്റതായി 28-കാരനായ യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി
03:35 PM (IST) Jul 24
ദില്ലി ആർഎംഎൽ ആശുപത്രി അധികൃതർക്ക് എതിരെ പരാതിയുമായി മലയാളി ഡോക്ടർ രംഗത്ത്. സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ് ആശുപത്രിയിലായ കുട്ടികളെ കുറിച്ച് അധികൃതർ വിവരം നൽകുന്നില്ലെന്നാണ് പരാതി.
03:31 PM (IST) Jul 24
വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിലും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിലും അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി വക്താക്കൾ പറഞ്ഞു. ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ നാളെത്തെ ചർച്ചയിൽ നിലപാടറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി സമരക്കാർ
02:58 PM (IST) Jul 24
പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും.
02:51 PM (IST) Jul 24
പ്രതിഷേധം ചെയ്യാനെത്തിയപ്പോൾ കൂടെയുള്ളവരെ കസ്റ്റഡിയിലെടുത്തത് കണ്ടാണ് പൊലീസ് വാൻ തടഞ്ഞതെന്ന് റിയ ആഹിർ ഏഷ്യാനെറ്റ് ന്യൂസിനോട്. താനല്ല, ചോദ്യ പേപ്പർ ചോർച്ചയിൽ ജീവൻ നഷ്ടമായ കുട്ടികളാണ് ഈ സമരത്തിൻ്റെ മുഖമെന്നും അവർ വ്യക്തമാക്കി.
01:59 PM (IST) Jul 24
ബിസിനസ്സ് അവശ്യത്തിനായാണ് തീരുര്‍ സ്വദേശി കാത്തലിക് സിറിയന്‍ ബാങ്കില്‍ നൂറ് പവനോളം തൂക്കംവരുന്ന സ്വര്‍ണം പണയം വച്ച് വായ്പയെടുത്തത്. തുക തിരിച്ചടക്കാന്‍ എത്തിയപ്പോഴാണ് കുറച്ച് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്.
01:55 PM (IST) Jul 24
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പരാതിയിൽ കർശന നടപടിയെടുക്കാൻ വിഡി സതീശൻ നിർദേശം നൽകി
01:49 PM (IST) Jul 24
പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ സി ബിനുവിനാണ് അന്വേഷണ ചുമതല. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഒരു സംഘം ഷെഡിന് തീയിട്ടത്.
01:33 PM (IST) Jul 24
വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് രാത്രി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടം.
01:22 PM (IST) Jul 24
ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ഫോണിൽ വിളിച്ചു. എന്നാൽ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു
01:00 PM (IST) Jul 24
01:00 PM (IST) Jul 24
സ്റ്റാളുകളില്‍ നിന്ന് കൊണ്ടുവന്ന ചിക്കനില്‍ നിന്ന് രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെച്ചതായി കണ്ടെത്തി
12:45 PM (IST) Jul 24
‘ഇന്ന് അവിടെ പോയപ്പോൾ ചാക്ക് കാലിച്ചാക്കാണെന്ന് കരുതി എടുത്തതാ. കൂടെയുള്ള ഒരാൾ എടുത്ത് കെട്ടഴിച്ചു. കമ്പി അഴിച്ചപ്പോ പാമ്പ് ഒരൊറ്റ ചാട്ടം. നാട്ടുകാര് ചെയ്യുന്ന ഓരോ ദ്രോഹങ്ങളാണ് നമ്മളോട്.’
12:45 PM (IST) Jul 24
കനത്തമഴയെ തുടർന്ന് ഗുജറാത്തിലും അസമിലും പ്രളയസമാനമായ സാഹചര്യം തുടരുകയാണ്. അസമിൽ മരണസംഖ്യ 47 ആയി ഉയർന്നപ്പോൾ, ഗുജറാത്തിൽ 22,000-ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലും ഗതാഗതം താറുമാറാവുകയും അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
12:14 PM (IST) Jul 24
കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ദില്ലിയിൽ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
11:45 AM (IST) Jul 24
ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിൽക്കാൻ ജെഎൻയു വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകി. സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും സർവ്വകലാശാല നിർദേശം
11:26 AM (IST) Jul 24
11:26 AM (IST) Jul 24
ബിനീഷിന്റെ പക്കൽ നിന്ന് 30000 രൂപ കടം വാങ്ങിയിരുന്നുവെന്നും ഇതിൽ 25000 രൂപ തിരികെ നൽകിയിരുന്നു. 5000 രൂപ തിരികെ നൽകാൻ താൻ അൽപം സാവകാശം ചോദിച്ചിരുന്നു. ഈ സമയത്ത് ഏക ഉപജീവന മാർഗമായ ഓട്ടോ വീട്ടിൽ കൊണ്ടുവന്നിടാൻ ആയിരുന്നു ബിനീഷ് ആവശ്യപ്പെട്ടത്
11:24 AM (IST) Jul 24
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എഡിജിപിക്ക് കുരുക്കായി. എഡിജിപിയുടെ ഓഫീസിൽ ഉണ്ടായിരുന്ന 2 ഗ്രേഡ് എസ്ഐമാർ അന്വേഷണത്തിൽ ഇടപെട്ടു.
10:49 AM (IST) Jul 24
മാനേജർ വിഗ്നേഷിനും കണ്ടാൽ അറിയുന്ന 90 പേർക്കെതിരെയും ആണ് കേസ്. ഗതാഗത തടസ്സമുണ്ടാക്കി പരിപാടി നടത്തിയതിനാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്.
10:46 AM (IST) Jul 24
പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു
10:33 AM (IST) Jul 24
30 ലക്ഷം രൂപ വിനിയോഗിച്ച് ടാർ ചെയ്ത റോഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിന് പിന്നാലെ കരാറുകാരൻ റീ ടാർ ചെയ്യേണ്ടി വന്നത്. പിന്നാലെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം റോഡിന് നേരെയുണ്ടായി.
10:16 AM (IST) Jul 24
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും കുടുംബം
09:46 AM (IST) Jul 24
കാസർകോട്ടെ കോൺഗ്രസ് നേതാവ് ബിഎം ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി. ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പേരിൽ പണം തട്ടിയതായാണ് പരാതി
08:49 AM (IST) Jul 24
മുത്തശ്ശി മരിച്ചത് മുതൽ യുവാവ് ഏറെ ദുഖിതനായിരുന്നുവെന്നാണ് കുടുംബം പ്രതികരിക്കുന്നത്. പകൽ മുഴുവൻ കരഞ്ഞുകൊണ്ടിരുന്ന യുവാവ് സംസ്കാര സമയത്ത് ഇത്തരമൊരു പ്രവർത്തി ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളുള്ളത്.
08:37 AM (IST) Jul 24
സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും, സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും സോണിയ ഗാന്ധി
08:20 AM (IST) Jul 24
മരങ്ങൾ കൊണ്ടുപോകാൻ ഫോം 3 പാസ് ആവശ്യമില്ലെന്ന് ആയിരുന്നു പ്രതികളുടെ വാദം. വിചാരണ നേരിടാൻ മതിയായ കുറ്റങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അമ്പലമേട് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ മര കമ്പനിക്ക് വിൽപ്പന നടത്തിയിരുന്നു.