കേരള ഹൗസിൽ നാടകീയ രംഗങ്ങള്‍. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാര്‍ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കം.
ദില്ലി: ദില്ലിയിലെ കേരള ഹൗസിൽ നാടകീയ രംഗങ്ങള്‍. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാര്‍ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. സുരക്ഷ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറി എന്ന് കനയ്യ കുമാര്‍ പറയുന്നു. ഇത് അമിത് ഷായുടെ മനോഭാവം ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊച്ചിൻ ഹൗസിൽ ഗവർണർ വരുന്നു എന്ന് കാട്ടി കനയ്യയെ മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കൊച്ചിൻ ഹൗസിന് മുന്നിൽ തുടരുകയാണ്.

