Published : May 23, 2025, 06:33 AM ISTUpdated : May 23, 2025, 11:30 PM IST

Malayalam News Live : ആ കഥാപാത്രം ഇപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്നതില്‍ അത്ഭുതം; അശോകന്‍ പറയുന്നു

Summary

പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസില്‍ വിധി ഇന്ന്. പ്ലസ് ടു വിദ്യാര്‍ത്ഥിനി ശാരിക കൊല്ലപ്പെട്ട കേസില്‍, മുന്‍ സുഹൃത്ത് സജിലാണ് പ്രതി. അഡി. ജില്ലാ കോടതി ഒന്ന് ആണ് കേസില്‍ വിധി പറയുക. 2017 ജൂലൈ 14നു വൈകുന്നേരമായിരുന്നു കേസിന് ആസ്പദമായ സംഭവം. 

Malayalam News Live : ആ കഥാപാത്രം ഇപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്നതില്‍ അത്ഭുതം; അശോകന്‍ പറയുന്നു

11:30 PM (IST) May 23

ആ കഥാപാത്രം ഇപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്നതില്‍ അത്ഭുതം; അശോകന്‍ പറയുന്നു

അതൊരു കൊമേർഷ്യൽ സിനിമ അല്ലാഞ്ഞിട്ട് പോലും അന്നത്തിന് കാഴ്ചക്കാർ ഉണ്ടായിരുന്നു

കൂടുതൽ വായിക്കൂ

11:28 PM (IST) May 23

ആകാശത്ത് ആയുധ പരീക്ഷണം; ഇന്നും നാളെയും മൂന്ന് മണിക്കൂർ വീതം വിമാന ഗതാഗതം തടഞ്ഞ് ആൻഡമാർ നികോബാർ സൈനിക കമാൻഡ്

വെള്ളി, ശനി ദിവസങ്ങളിൽ മൂന്ന് മണിക്കൂർ വീതമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

11:25 PM (IST) May 23

പെരുവഴിയമ്പലത്തിലെ രാമനല്ലേയെന്നാണ് മമ്മൂക്ക ആദ്യമായി ചോദിച്ചത്: അശോകൻ 

മമ്മൂട്ടിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഉണ്ടായ അനുഭവം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അശോകൻ പങ്കുവയ്ക്കുന്നു. 

കൂടുതൽ വായിക്കൂ

11:16 PM (IST) May 23

യുവതിയുടെ മരണകാരണം ഫ്രിഡ്ജിൽ വച്ച ചൂരക്കറി കഴിച്ചതല്ല; പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം 'ബ്രെയിൻ ഹെമറേജ്'

ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചതിന് പിന്നാലെയാണ് ദീപ്തിപ്രഭയ്ക്ക് അവശത നേരിട്ടതെന്ന് കുടുംബം പറഞ്ഞിരുന്നു.

കൂടുതൽ വായിക്കൂ

11:01 PM (IST) May 23

മിനിലോറിയിൽ കൊണ്ടുവന്ന 163 ചാക്ക് കാലിത്തീറ്റ കണ്ടപ്പോൾ ചെറിയൊരു സംശയം; നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം

പ്ലാസ്റ്റിക് ചാക്കുകളും ചണച്ചാക്കുകളും ഉണ്ടായിരുന്ന വാഹനത്തിൽ. ചെക്ക് പോസ്റ്റിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. 

കൂടുതൽ വായിക്കൂ

10:36 PM (IST) May 23

'വ്യാപാര ചർച്ചകളിൽ ഒരു പുരോഗതിയുമില്ല', കടുപ്പിച്ച് ട്രംപ്; ജൂൺ 1 മുതൽ 50% ഇറക്കുമതി തീരുവ യുറോപ്യൻ യൂണിയന്

യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാൽ ജൂൺ 1 മുതൽ 50% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ട്രംപിന്റെ ഈ പ്രഖ്യാപനത്തെത്തുടർന്ന് യുഎസ്, യൂറോപ്യൻ ഓഹരി വിപണികളിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

കൂടുതൽ വായിക്കൂ

10:34 PM (IST) May 23

പെണ്‍കുട്ടിയെ ബന്ധു പലതവണ പീഡിപ്പിച്ചത് വീട്ടിൽ വെച്ചുതന്നെ; കത്തികൊണ്ട് മുറിവേൽപ്പിച്ചു, ശിക്ഷ വിധിച്ച് കോടതി

പെൺകുട്ടിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയതിനെ തുടർന്ന് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. 

കൂടുതൽ വായിക്കൂ

10:19 PM (IST) May 23

രാത്രി തുടർച്ചയായി കനത്ത മഴ; മരങ്ങൾ കടപുഴകി വീണു, വെള്ളക്കെട്ടും; ഗതാഗതം തടസ്സപ്പെട്ടു; ദുരിതത്തിൽ തലസ്ഥാനം

രാത്രി തുടർച്ചയായി പെയ്‌ത മഴയിൽ തിരുവനന്തപുരത്ത് മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

കൂടുതൽ വായിക്കൂ

09:46 PM (IST) May 23

ദേശീയപാത നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്: '1838 കോടിയുടെ കരാർ കിട്ടിയത് അദാനിക്ക്, 971 കോടിക്ക് ഉപകരാർ നൽകി'

ദേശീയ പാത നി‍ർമ്മാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്

കൂടുതൽ വായിക്കൂ

09:24 PM (IST) May 23

അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലെർട്ട് പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

രാത്രി എട്ട് മണിക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ ്നിർദേശം പുറപ്പെടുവിച്ചത്. 

കൂടുതൽ വായിക്കൂ

09:16 PM (IST) May 23

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കെജി അരുൺരാജ് ജോലി രാജിവച്ചു; രാഷ്ട്രപതി രാജി അംഗീകരിച്ചു

ബിഹാർ കേഡ‍റിലെ ഐആർഎസ് ഉദ്യോഗസ്ഥൻ കെജി അരുൺരാജ് ജോലി രാജിവച്ചു

കൂടുതൽ വായിക്കൂ

09:10 PM (IST) May 23

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കെജി അരുൺരാജ് ജോലി രാജിവച്ചു; രാഷ്ട്രപതി രാജി അംഗീകരിച്ചു

ബിഹാർ കേഡ‍റിലെ ഐആർഎസ് ഉദ്യോഗസ്ഥൻ കെജി അരുൺരാജ് ജോലി രാജിവച്ചു

കൂടുതൽ വായിക്കൂ

09:07 PM (IST) May 23

ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചു; നഗരത്തിൽ ഭീതി പരത്തിയ മദ്ധ്യവയസ്കനെ ഒടുവിൽ പൊലീസ് കണ്ടെത്തി

നഗരത്തില്‍ ഒരു സീരിയല്‍ കില്ലര്‍ ഇറങ്ങിയെന്നും മൂന്നോളം പേരുടെ കഴുത്ത് മുറിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം വാര്‍ത്ത പ്രചരിച്ചിരുന്നു.

കൂടുതൽ വായിക്കൂ

09:05 PM (IST) May 23

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; 88-ാം ദിവസം ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

പ്രതി അഫാന്‍റെ അച്ഛന്‍റെ അമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്‍റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യകയുമെന്ന് കുറ്റപത്രം.

കൂടുതൽ വായിക്കൂ

08:41 PM (IST) May 23

പെട്രോളടിച്ചിട്ട് നോസിൽ ഊരുന്നതിന് മുമ്പ് ശ്രദ്ധിക്കാതെ കാർ മുന്നോട്ടെടുത്തു; പമ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

തലയടിച്ച് നിലത്തു വീണ പമ്പ് ജീവനക്കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ വായിക്കൂ

08:19 PM (IST) May 23

വർക്കലയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അച്ഛൻ്റെ പീഡനത്തിനിരയായത്. 2019 ലും ഇയാൾ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു.

കൂടുതൽ വായിക്കൂ

08:07 PM (IST) May 23

'ഇന്ത്യയിലെന്നല്ല, യുഎസിന് പുറത്ത് എവിടെയായാലും...', ഐഫോൺ നിർമ്മാണത്തിൽ ആപ്പിളിന് ട്രംപിന്‍റെ 25% താരിഫ് ഭീഷണി

ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ഐഫോൺ നിർമ്മിച്ചാൽ 25% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി

കൂടുതൽ വായിക്കൂ

08:05 PM (IST) May 23

കനത്ത മഴ; കണ്ണൂര്‍ മണ്ണിടിച്ചിലില്‍ ഒരു മരണം, ഒരാള്‍ക്ക് പരിക്കേറ്റു

അസം സ്വദേശി ഗോപാൽവർമനാണ് ചൂരലിലെ ചെങ്കൽപണയിലുണ്ടായ അപകടത്തിൽ മരിച്ചത്. ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു.

കൂടുതൽ വായിക്കൂ

08:02 PM (IST) May 23

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്: വിവിധ ജില്ലകളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കനത്ത മഴ മുന്നറിയിപ്പിന് പിന്നാലെ നിരോധനം

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കി

കൂടുതൽ വായിക്കൂ

07:39 PM (IST) May 23

ബിജെപിയിൽ പോയത് കോൺഗ്രസ് നേതാക്കളുടെ അവഗണന മൂലം; ബിജെപിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി

നാളിതുവരെയായും ഒരു കോൺഗ്രസുകാരനും തൻ്റെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ലെന്നും മറിയക്കുട്ടി.

കൂടുതൽ വായിക്കൂ

07:21 PM (IST) May 23

വീട്ടുകാർ മലേഷ്യയിലേക്ക് പോയി, വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് കവർന്നത് 15 പവൻ സ്വർണവും 4 ലക്ഷം രൂപയും

കേരള സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്റ്റർ അനിൽകുമാറിൻ്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്. 15 പവനും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്.

കൂടുതൽ വായിക്കൂ

07:18 PM (IST) May 23

ഇത് ചരിത്രത്തിലെ ഏറ്റവും വലിയ തുക; കേന്ദ്ര സർക്കാറിന് റിസർവ് ബാങ്ക് നൽകുന്നത് 2.69 ലക്ഷം കോടി ഡിവിഡന്റ്

ആർബിഐ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

കൂടുതൽ വായിക്കൂ

07:13 PM (IST) May 23

പാക് ഭീകരതക്കെതിരായ ആഗോള പോരാട്ടത്തിന് ഇന്ത്യ തെരഞ്ഞെടുത്തത് 32 രാജ്യങ്ങൾ, എന്തുകൊണ്ട്?

ഏഴ് സർവകക്ഷി എംപിമാരുടെ പ്രതിനിധി സംഘത്തെ 32 രാജ്യങ്ങളിലേക്കാണ് ഇന്ത്യ അയക്കുന്നത്

കൂടുതൽ വായിക്കൂ

06:44 PM (IST) May 23

ആദ്യം പാസ്പോർട്ട് ഓഫീസറെന്ന് പറഞ്ഞു, ശേഷം കാര്യം പിടികിട്ടി, കുവൈത്തിൽ പ്രവാസി രക്ഷപെട്ടത് വൻ തട്ടിപ്പിൽനിന്ന്

3455 എന്ന നമ്പറിൽ നിന്നാണ് ആദ്യം ഫോണ്‍കോള്‍ എത്തിയത്. 

കൂടുതൽ വായിക്കൂ

06:44 PM (IST) May 23

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ; അംഗത്വം നൽകിയത് രാജീവ് ചന്ദ്രശേഖർ

ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേ‍‍ർന്നെന്ന് പാർട്ടി നേതൃത്വം

കൂടുതൽ വായിക്കൂ

06:42 PM (IST) May 23

മലയാളി വിദ്യാര്‍ത്ഥി ബംഗളുരുവിലെ ഹോസ്റ്റൽ മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചു

സഹപാഠികളാണ് ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കൂടുതൽ വായിക്കൂ

06:36 PM (IST) May 23

സംസ്ഥാനത്തെ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ റെയിൽവെ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

കണ്ണൂർ ജില്ലയിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം

കൂടുതൽ വായിക്കൂ

06:29 PM (IST) May 23

മെയ് മാസത്തെ കോവിഡ് കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് ജാഗ്രത. മാസ്‌ക് ധരിക്കാൻ നിർദേശം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിർദേശമുണ്ട്

കൂടുതൽ വായിക്കൂ

06:06 PM (IST) May 23

മധുരപലഹാരമായാലും 'പാക്' വേണ്ട, 'മൈസൂർ പാക്കി'ന്‍റെയടക്കം പേര് മാറ്റി, ഇനി മുതൽ ജയ്പൂരിലെ കടകളിൽ 'മൈസൂർ ശ്രീ'

ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ജയ്പൂരിലെ കടകൾ 'മൈസൂർ പാക്ക്' ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളുടെ പേര് മാറ്റി. 'പാക്' എന്ന വാക്കിന് പകരം 'ശ്രീ' ചേർത്താണ് പുനർനാമകരണം.

കൂടുതൽ വായിക്കൂ

05:41 PM (IST) May 23

ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആവശ്യക്കാർ, ഇൻഷയും ഖദീജയും തീർക്കുന്ന മൊഞ്ചുള്ള മൈലാഞ്ചി ഡിസൈനുകൾക്ക് വൻ ഡിമാൻഡ്

ആദ്യമൊക്കെ ആളുകൾ നൽകുന്ന തുകയായിരുന്നു വരുമാനം. എന്നാലും അയ്യായിരത്തിൽ കുറയാതെ ഓരോ സ്ഥലത്തുനിന്നും ലഭിച്ചിരുന്നു. ഇപ്പോൾ അത് പതിനയ്യായിരം രൂപ വരെയായി.

കൂടുതൽ വായിക്കൂ

05:36 PM (IST) May 23

കനത്ത മഴയെ തുടർന്ന് അപകടം: തൃശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറി‌ഞ്ഞ് എംഒ റോഡിൽ വീണു

കനത്ത കാറ്റും മഴയും ഉണ്ടായതിന് പിന്നാലെയാണ് വലിയ അപകടം നടന്നത്.

കൂടുതൽ വായിക്കൂ

05:22 PM (IST) May 23

വീടിൻ്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന 4 വയസുകാരനെ തെരുവുനായ ആക്രമിച്ചു;സംഭവം മണ്ണാർക്കാട്, കുട്ടി ചികിത്സയിൽ

പാലക്കാട് മണ്ണാ‍ക്കാടിനടുത്ത് കാഞ്ഞിരപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് വയസുകാരന് പരുക്ക്

കൂടുതൽ വായിക്കൂ

05:20 PM (IST) May 23

ഒടുവിൽ പിടി വീണു; മെട്രോയിൽ രഹസ്യമായി സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റ പേജിലിട്ടയാൾ അറസ്റ്റിൽ

ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. 'മെട്രോ ചിക്സ്' എന്ന പേരിൽ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാൾ ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്തത്.

കൂടുതൽ വായിക്കൂ

05:18 PM (IST) May 23

ഇന്ത്യ-പാക് പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ ട്രംപിനോട് ആരാണ് പറഞ്ഞത്? ഇന്ത്യയുടെ വിദേശ നയം തകർന്നെന്നും രാഹുൽ

ഇന്ത്യ - പാകിസ്ഥാൻ സംഘ‍ർഷത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി

കൂടുതൽ വായിക്കൂ

05:06 PM (IST) May 23

വ്യോമപാതയിൽ യുക്രൈൻ്റെ ഡ്രോൺ ആക്രമണം: കനിമൊഴി അധ്യക്ഷയായ ഇന്ത്യൻ സംഘം യാത്ര ചെയ്‌ത വിമാനം ലാൻ്റിങ് വൈകി

ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കുന്നതിനായുള്ള ഇന്ത്യൻ സംഘം റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി

കൂടുതൽ വായിക്കൂ

05:04 PM (IST) May 23

4 വയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും; ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ; റിപ്പോർട്ട് തേടി

കുട്ടിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയതിലും കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുമാണ് റിപ്പോർട്ട് തേടിയത്. 

കൂടുതൽ വായിക്കൂ

04:55 PM (IST) May 23

ആയിരക്കണക്കിന് അണുബോംബുകളുടെ പ്രഹരശേഷി, സെക്കന്‍ഡില്‍ 14 കി.മീ വേഗം; ഭൂമിക്കരികിലേക്ക് ഭീമന്‍ ഛിന്നഗ്രഹം

ഏകദേശം 335 മീറ്റര്‍ വ്യാസം കണക്കാക്കുന്ന ഈ ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ മെയ് 24ന് കടന്നുപോകുമെന്ന് നാസയുടെ നിരീക്ഷണം, എങ്കിലും ജാഗ്രത

കൂടുതൽ വായിക്കൂ

04:49 PM (IST) May 23

പയ്യന്നൂരിലും വിള്ളൽ; നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ 20 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തി

പയ്യന്നൂരിൽ ദേശീയപാതയുടെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്ത് വിള്ളൽ കണ്ടെത്തി

കൂടുതൽ വായിക്കൂ

04:43 PM (IST) May 23

ദേശീയപാത നിർമ്മാണം: പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമമെന്ന് എംവി ഗോവിന്ദൻ

എങ്ങനെയെങ്കിലും ദേശീയപാത പൊളിയണം എന്നാണ് ചിലർക്ക് ആഗ്രഹമെന്നും പ്രതിപക്ഷത്തിനെതിരെ എംവി ഗോവിന്ദൻ പറഞ്ഞു

കൂടുതൽ വായിക്കൂ

04:31 PM (IST) May 23

പിക്കപ്പ് റോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിയോടി; ആളില്ലാത്ത വാഹനത്തിൽ നിന്ന് കിട്ടിയത് 1485 ലിറ്റർ സ്പിരിറ്റ്

എക്സൈസ് സംഘം സംയുക്ത വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 

കൂടുതൽ വായിക്കൂ

More Trending News