കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്‍സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു. നോട്ടീസിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

11:45 PM (IST) Jun 12
പതിനൊന്ന് മാസത്തെ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ആർ നിശാന്തിനിക്ക് ഇൻ്റലിജൻസിൻ്റെയും ആഭ്യന്തര സുരക്ഷയുടെയും ചുമതല
11:20 PM (IST) Jun 12
വിമാന ദുരന്തമുണ്ടായ അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തും
10:50 PM (IST) Jun 12
ലോകത്തെ ഏറ്റവും ദാരുണമായ വിമാനാപകടങ്ങളിലൊന്നാണിതെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടത്
10:18 PM (IST) Jun 12
അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്ന് അമിത് ഷാ വ്യക്തമാക്കി.
10:17 PM (IST) Jun 12
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പൊലീസുകാർ ഒളിവിൽ
08:59 PM (IST) Jun 12
മലേഷ്യയിൽ നിന്ന് മുംബൈയിലേക്ക് വന്ന ചരക്ക് കപ്പലിൽ തീപിടിത്തം
08:59 PM (IST) Jun 12
സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത ഒമ്പത് വര്‍ഷം ഒമാനില്‍ താമസിച്ചിരുന്നു. അമ്മയും മക്കളും രഞ്ജിതക്കൊപ്പം സലാലയില്‍ ഉണ്ടായിരുന്നു.
08:45 PM (IST) Jun 12
ആക്സിയം ദൗത്യം ഇനിയും വൈകുമെന്ന് അറിയിപ്പ്. ഈ ആഴ്ച വിക്ഷേപണം ഉണ്ടാകില്ലെന്ന് ഇസ്രോ അറിയിച്ചു.
08:14 PM (IST) Jun 12
മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിൽ പ്രതിയായ സോനമടക്കം പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു.
08:08 PM (IST) Jun 12
മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി.
07:42 PM (IST) Jun 12
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു
07:29 PM (IST) Jun 12
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് രമേഷ് വിശ്വാസ് കുമാറാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
07:22 AM (IST) Jun 12
സഞ്ജയ് ഗാന്ധി മുതൽ നിരവധി പ്രമുഖ നേതാക്കൾ വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടു.
07:06 PM (IST) Jun 12
രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിങ്ങുകയാണ് ഒരു നാട്.
07:06 PM (IST) Jun 12
നിലമ്പൂരിൽ സിപിഎമ്മിനെതിരെ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് പരാതി
07:04 PM (IST) Jun 12
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അനുശോചനം അറിയിച്ചത്
06:31 PM (IST) Jun 12
വിമാനത്തിലുണ്ടായിരുന്ന 242 പേർക്കും ജീവൻ നഷ്ടമായെന്നും ആരും രക്ഷപ്പെട്ടില്ലെന്നും ഗുജറാത്ത് പൊലീസ് മേധാവി അറിയിച്ചിരുന്നു
06:10 AM (IST) Jun 12
അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്‍റെ ഭീകരത ദൃക്സാക്ഷികൾ വിവരിച്ചു. തകർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുമാണ് എല്ലായിടത്തും കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
06:03 PM (IST) Jun 12
അപകടത്തില്‍ മരണസംഖ്യ 200 കടന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഒരു മലയാളി യുവതിയും ഉള്‍പ്പെടുന്നു.
05:54 PM (IST) Jun 12
ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരില്‍ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ട്.
05:39 PM (IST) Jun 12
ഉച്ചയ്ക്ക് കോളേജ് ഹോസ്റ്റലിലേക്ക് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ എത്തുന്ന സമയത്തായിരുന്നു വിമാനം കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്.
05:30 PM (IST) Jun 12
അഹമ്മദാബാദിൽ തകർന്ന വിമാനത്തിൽ ദില്ലിയിൽ നിന്ന് അഹമ്മദാബാദ് വരെ യാത്ര ചെയ്ത ആകാശ് പകർത്തിയ ദൃശ്യങ്ങൾ
04:55 PM (IST) Jun 12
ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഇവിടെയുണ്ടായിരുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
04:46 AM (IST) Jun 12
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പരിചയസമ്പന്നരായ പൈലറ്റുമാരാണ് പറത്തിയിരുന്നത്.
04:29 PM (IST) Jun 12
അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതബാധിതർക്കൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു\
04:21 PM (IST) Jun 12
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം
04:07 PM (IST) Jun 12
പറന്നുയർന്ന് അഞ്ച് മിനിറ്റിനകം വിമാനം തകർന്നു വീണു. നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം നൽകി
03:57 PM (IST) Jun 12
അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
03:32 PM (IST) Jun 12
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 110 ആയി. മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്.
02:46 PM (IST) Jun 12
മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
02:43 PM (IST) Jun 12
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്.
02:06 PM (IST) Jun 12
തന്റെ പാട്ട് പഠിപ്പിക്കണമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും വിരോധമില്ല. തന്റെ ജോലി തുടരുമെന്ന് റാപ്പർ വേടൻ.
01:58 PM (IST) Jun 12
ഇന്നലെ വൈകീട്ടോടെ വാട്ടർ ലില്ലി എന്ന ടഗ് ബോട്ട് വാൻഹായ് കപ്പലുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞതോടെ ദൗത്യസംഘത്തിന് ആത്മവിശ്വാസമായി.
12:45 PM (IST) Jun 12
പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് നാഫിയാണ് മരിച്ചത്. 15 വയസായിരുന്നു.
12:31 PM (IST) Jun 12
അപകടത്തിലൂടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്നാരോപിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
11:59 AM (IST) Jun 12
രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു.
10:53 AM (IST) Jun 12
സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്.
10:46 AM (IST) Jun 12
ഇന്നലെ വൈകിട്ടാണ് അംബികയ്ക്ക് അടുക്കളയിൽ വെച്ച് പൊള്ളലേറ്റത്.
09:51 AM (IST) Jun 12
പരാതി പരിഹരിക്കുന്നതിൻ്റെ പ്രതിഫലമായി വിലകൂടിയ വാച്ച് കൈപ്പറ്റി എന്നാണ് ആരോപണം.
09:33 AM (IST) Jun 12
ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച.