മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിൽ പ്രതിയായ സോനമടക്കം പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു.

മേഘാലയ: മേഘാലയിലെ ഹണിമൂൺ കൊലപാതകത്തിൽ പ്രതിയായ സോനമടക്കം പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു. എട്ട് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ പൊലീസ് വിട്ടത്. ചോദ്യംചെയ്യലിൽ സോനം കുറ്റം സമ്മതിച്ചതായി പോലീസ്. താല്പര്യമില്ലാതെയാണ് താൻ വിവാഹം കഴിച്ചതെന്നും കാമുകനായ രാജിനൊപ്പം പോകാനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പോലീസിനോട് സോനം പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഭർത്താവ് രാജാ രഘുവൻശിയുടെ കൊലപാതകം പൂർണ്ണമായി ആസൂത്രണം ചെയ്തത് സോനമാണെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഉപയോഗിച്ചിരുന്ന മൊബൈലിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആണ് പോലീസ് ശ്രമം.അതേസമയം വിവാഹത്താലിയും മോതിരവും മുറിയിൽ ഉപേക്ഷിച്ച ശേഷമാണ് സോനം മേഘാലയ വിട്ടത്.പോലീസ് ഈ ആഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.