അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തിൽപെട്ടതായി സംശയിക്കുന്നത്. ഇന്നലെയാണ് ഇവർ കോട്ടയത്ത് നിന്ന് പുറപ്പെട്ടതെന്ന് വീട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

അഹമ്മദാബാദ് വിമാനത്താവളം ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചു, യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ട ശേഷം എയർപോർട്ടിലേക്ക് വരാവൂ എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. 

യാത്രക്കാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാർ, 7 പോർച്ചു​ഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ.

YouTube video player