മെസഞ്ചറിലെ രാത്രികള്‍!

By അലീഷ അബ്ദുല്ലFirst Published Dec 5, 2017, 8:36 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

'രാത്രിയെന്നില്ല പകലെന്നില്ല, ഇരുപത്തിനാല് മണിക്കൂറും ഇവള്‍ ഓണ്‍ലൈനില്‍ തന്നേയാ, ഇത്രമാത്രം എന്താണ് അവള്‍ക്കതില്‍ പരിപാടി'

ഇങ്ങനെ ചിന്തിക്കുന്നവരാണ് കൂടുതല്‍ മലയാളികളും.പത്തു മണിക്ക് ശേഷം പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ കണ്ടാല്‍ ചിലര്‍ വല്ലാത്ത രീതിയിലാണ് അസ്വസ്ഥരാകുന്നത്. രാത്രിയാകുമ്പോള്‍ മാത്രം ചൊറിയാന്‍ വരുന്ന ഇത്തരം ഞരമ്പുരോഗികള്‍ അയക്കുന്ന മെസ്സേജുകള്‍ നാം എന്നും കാണണമെന്നില്ല.കാരണം 'വ്യൂ അണ്‍റീഡ് മെസേജ്' കൊടുക്കുമ്പോള്‍ മാത്രമാണ് ഇത് കാണുന്നത്. അത് വായിക്കുന്ന ദിവസം പലപ്പോഴും ഉറക്കം തന്നെ പോയിട്ടുണ്ട്. അതോര്‍ത്തു ചിരിച്ചു ചിരിച്ചു നമുക്ക് ആ രാത്രി ഉറങ്ങാന്‍ കൂടി കഴിയില്ല. 

ചിലപ്പോള്‍ സംഭാഷണം തുടങ്ങുന്നത് ഇങ്ങനെ ആയിരിക്കും 'ഓ, ഇന്നയാളുടെ സുഹൃത്താണല്ലേ? അല്ലെങ്കില്‍ ' ഇവനെ എങ്ങനെ അറിയാം, ഒരു ഫോട്ടോയും കൂടെ അയക്കും'. അതുമല്ലെങ്കില്‍ 'ഒരുപാട് യാത്രയൊക്കെ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണല്ലേ, എനിക്ക് തന്നോട് സംസാരിച്ചാല്‍ കൊള്ളാമെന്നുണ്ട്'. അതുമല്ലെങ്കില്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള കുറെ നല്ല മെസേജുകള്‍ അയക്കും. അത് നമ്മള്‍ കണ്ടു എന്ന് തോന്നിയാല്‍  പിന്നെ തുരുതുരാ മെസേജ് വരും. 'ഹലോ', 'ഇപ്പൊ എന്താ ചെയ്യുന്നത്', 'ഉറങ്ങാറായില്ലേ', 'ആരോടാ ചാറ്റിങ്' ...അങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍. എല്ലാത്തിനുമുപരി രാത്രിയിലെ പച്ച ലൈറ്റ് എല്ലാത്തിനുമുള്ള പ്രദര്‍ശന ലൈറ്റാണെന്ന അവകാശത്തോടെ സെക്‌സ് ചാറ്റിനു വരുന്നവരും കുറവൊന്നുമില്ല. ഞരമ്പിന്റെ തിളപ്പ് കൂടുമ്പോള്‍ പെണ്‍കുട്ടികളുടെ ഇന്‍ബോക്‌സില്‍ ലിംഗപ്രദര്‍ശനം നടത്തുന്നവരും, ഇന്‍ബോക്‌സില്‍ മാത്രം വന്ന് എടീ, പോടീ വിളികളോടെ സംവദിക്കുന്നവരും നമുക്ക് ചുറ്റും തന്നെയുണ്ട്.

രാത്രിയായിട്ടും ഉറങ്ങാതിരുന്നു ഇത്തരത്തില്‍ ചാറ്റ് ചെയ്യാന്‍ ശ്രമിക്കുന്നവരോട് വെറും പുച്ഛം മാത്രമാണ് ഉള്ളത്. അവളൊന്നു വിചാരിച്ചാല്‍ (മാനസികമായി) നിര്‍ത്താന്‍ കഴിയുന്നത് മാത്രമേ ഉള്ളു നിങ്ങളുടെ ഈ ചാറ്റിങ്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് തന്നെ പറയട്ടെ, പെണ്‍കുട്ടികളുടെ പേരില്‍ ഒരു പ്രൊഫൈല്‍ കാണുമ്പോള്‍ പല ഞരമ്പന്മാര്‍ക്കും ഇളക്കം വല്ലാത്ത രീതിയില്‍ കൂടും. അവളിടുന്ന സ്റ്റാറ്റസിന് ലൈകും കമ്മന്റും കൊടുക്കാന്‍ ഇവന്മാര്‍ക്ക് യാതൊരു മടിയുമില്ല താനും. ഒരിക്കല്‍ എന്റെ ഈ കണ്ടെത്തലുകള്‍ ഞാന്‍ ഒരു ആണ്‍ സുഹൃത്തിനോട് പങ്കുവെച്ചപ്പോള്‍ അവനു വല്ലാത്ത ആഗ്രഹം, ഇതൊക്കെ ഒന്ന് നേരില്‍ അനുഭവിക്കണം എന്ന്. ഉടന്‍ തന്നെ അവന്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങുകയും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അവന്, (അല്ല, അവള്‍ക്കു) മുവ്വായിരത്തോളം കൂട്ടുകാരുമായി. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അവന്‍ ആ അക്കൗണ്ട് നിര്‍ത്തി. കാരണം ഒന്നുമല്ല അറിയാത്തവരില്‍ നിന്നുമുള്ള നിരന്തരമായ മെസേജുകള്‍, വീഡിയോ കാള്‍, കല്യാണാലോചന, നേരിട്ട് കാണണമെന്ന ആവശ്യങ്ങള്‍...പാവം അവനു അവന്റെ സമാധാനം തന്നെ നഷ്ടപ്പെട്ടു. ഈ അപ്പൂപ്പന്മാരൊന്നും ശരിയല്ല, ഒരു പെണ്ണിന്റെ ഫോട്ടോ കണ്ടാല്‍ അവര്‍ അവിടെ വീണു പോവുകയാണല്ലോ എന്നൊക്കെ പറഞ്ഞു അവന്‍ അതിനു വിരാമം ഇട്ടു. 

അല്ല, അങ്ങനെ എങ്കില്‍ ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം എന്താണ്? പരിഹാരം എന്തൊക്കെ? സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവരോട് ഒരു ദിവസത്തേക്ക് നിന്റെ റേറ്റ് എത്രയാടീ എന്ന് ചോദിക്കുന്നവരോട് എന്ത് പറയണം?

ഞാന്‍ പറയട്ടെ, വര്‍ഷങ്ങളായി ഫേസ്ബുക്ക് ഉപയോഗിക്കുന്ന ആളാണ് ഞാന്‍. കുറഞ്ഞത് നൂറുപേരെങ്കിലും ബ്ലോക്ക് ലിസ്റ്റിലും ഉണ്ട്. നാം ചെയ്യേണ്ടത് ഇത്രമാത്രം. അറിയാവുന്നവരെ മാത്രം സുഹൃത്തുക്കളാക്കാന്‍ ശ്രമിക്കുക, അശ്‌ളീല ചുവയുള്ള മെസ്സേജുകള്‍ക്ക് കൂടുതല്‍ ഇടം കൊടുക്കാന്‍ ശ്രമിക്കാതിരിക്കുക. അവന്‍ ഒന്ന് പറയുന്നു, നീ അടുത്തത് പറയുന്നു...എന്തിനു ഇങ്ങനെ നീണ്ടു പോകണം. ചിലപ്പോള്‍ നിന്റെ ആ തിരിച്ചുള്ള ഒരു ഹായ് മതിയാവും അവന്. എന്തിനു ഇങ്ങനെ ചെയ്യണം.അറിയാത്ത ഒരാളെ, നേരില്‍ കാണാത്ത ഒരാളെ, നമ്മുടെ ചുറ്റും കൊണ്ടുവരേണ്ട ആവശ്യം നമുക്കില്ല. സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് വലിയൊരു അനുഗ്രഹം തന്നെയാണ്. എല്ലാ ഗുണത്തിനും ഒപ്പം, അത് നിയന്ത്രിച്ചു നിര്‍ത്താനും ഇവ നമുക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുന്നവരില്‍ പ്രധാനമായും ഉള്ളത് ചെറിയ ഒരു ശതമാനം പുരുഷന്മാര്‍ മാത്രമാണ്. നമ്മെ അടിച്ചമര്‍ത്താന്‍ പറ്റിയ ഒരു വിഭാഗമായി കരുതാന്‍ അവരെ അനുവദിക്കരുത്. സ്വന്തം ചിന്താശകലങ്ങളെ ചോദ്യം ചെയ്യുന്ന, മനസ്സില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന മെസേജുകള്‍ ലഭിക്കുമ്പോള്‍ അവ ഒരു അഭിപ്രായ രൂപീകരണത്തിനായി വിട്ടു കൊടുക്കുന്നതല്ലേ നല്ലത്. 

അപരിചിതരെ സൂക്ഷിക്കണമെന്ന് ഞാന്‍ ഇതുവരെ പറഞ്ഞുവെങ്കിലും ചില സമയങ്ങളില്‍ അപരിചിതരായി വന്ന് സൗഹൃദത്തിന്റെ കൊടുമുടികളില്‍ കയറി നമുക്ക് എല്ലാമെല്ലാമായി മാറുന്നവരും ഇവിടെ തന്നെയുണ്ട്. എന്നാല്‍ ഈ സമയങ്ങളില്‍ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവുണ്ടെങ്കില്‍ മാത്രം ഈ സാഹസത്തിനു ഇറങ്ങി പുറപ്പെടുന്നതാണ് നല്ലത്. ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും ഇവിടെ ഇരുന്നാല്‍ നിങ്ങള്‍ക്കെന്ത് കിട്ടും അല്ലെങ്കില്‍ ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന് മുറവിളി കൂട്ടുന്നവരോട് ഒന്നുമാത്രം, ഇത് ഞങ്ങളുടെ കൂടെ സ്ഥലമാണ്. സുന്ദരിയായ സ്ത്രീയെ കാണുമ്പോള്‍ 'ചരക്ക് എന്ന് വിളിക്കുന്ന നിങ്ങളെ പേടിച്ചു ഞങ്ങള്‍ എന്തിനു പച്ചലൈറ്റ് നിര്‍ത്തണം. സുരക്ഷിതത്വം ആരും നമ്മിലേക്ക് എത്തിക്കില്ല, സ്വയം സുരക്ഷിതരാകുകയാണ് വേണ്ടത്.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

രമ്യ കൃഷ്ണ: ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!

രേഷ്മ മകേഷ്: ആദ്യരാത്രിയിലെ അതിഥി!

അജിന സന്തോഷ്: എന്നിട്ടും പ്രണയാഭ്യര്‍ത്ഥനകള്‍ക്ക്  പഞ്ഞമില്ല!​

മായാ ശെന്തില്‍: ഫെയ്ക് എന്ന് കേട്ടതല്ലാതെ കാണുന്നത്  ആദ്യമായിട്ടായിരുന്നു​

ഷീബ വിലാസിനി: ഇന്‍ബോക്‌സില്‍ എത്തിയ കട്ടില്‍

ഉമ്മു അമ്മാര്‍: 'അപ്പോ ഇങ്ങളു ശരിക്കും ഫെയിക്കല്ലേ?'
 

click me!