Asianet News MalayalamAsianet News Malayalam

ഇന്‍ബോക്‌സില്‍ എത്തിയ കട്ടില്‍

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ഇന്‍ബോക്‌സിലേയ്ക്ക് ഒരു കവിതയും, മനോഹരമായി ഒരുക്കിയ ഒരു കിടക്കയും.

എന്തിനും ഏതിനും വിളിക്കുന്ന കൂട്ടുകാരിയെ തന്നെ ആദ്യം വിളിച്ചു.ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു ' നീയറിഞ്ഞോ ഇന്നലെ ഒരു കട്ടില്‍ കിട്ടി!'

green light sheeba vilasini
Author
Thiruvananthapuram, First Published Nov 29, 2017, 7:54 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

green light sheeba vilasini

www എന്ന പരദേവതയുടെ മുന്നില്‍ ഞാനൊരു ഭക്തയായിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളു. സൗഹൃദങ്ങളെ ചേര്‍ക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ എന്തായാലും നമ്മള്‍ നോക്കും. കൂടെ പഠിച്ചവര്‍, അടുത്ത കൂട്ടുകാര്‍, നാട്ടുകാര്‍, ബന്ധുക്കള്‍, എഴുത്തുകാര്‍, അവരുടെ നല്ല കൂട്ടുകാര്‍ അങ്ങനെ സര്‍വ്വോപരി എന്തെങ്കിലും ഒരു ഗുണം കണ്ടാകും സ്ത്രീകള്‍ മിക്കവരും സൗഹൃദം തേടുക. എന്നാല്‍ നന്മയുടെ മുഖം മൂടി അണിഞ്ഞെത്തുന്ന ചില സൗഹൃദങ്ങളുണ്ട്.

ഭാര്യയെ ചേര്‍ത്തു പിടിച്ച് ചുറ്റിവരിഞ്ഞുള്ള ഫോട്ടോകള്‍ കാണുമ്പോള്‍,പരമശിവനേ അങ്ങു പോലും പാതിമെയ്യേ കൊടുത്തുള്ളു .ഇവിടെ ദേ മുഴുവനും കൊടുത്തിട്ട് നില്‍ക്കുന്ന നില്‍പ്പു കണ്ടോ എന്ന് പറഞ്ഞു പോകും!

പക്ഷെ ഇങ്ങനെയുള്ള ചില വേന്ദ്രന്മാരുടെ തനിനിറം അറിയണമെങ്കില്‍ രാത്രിയില്‍ നമ്മളൊന്ന് ഓണ്‍ലൈനില്‍ നില്‍ക്കണം.

എന്റെ സൗഹൃദ വൃന്ദത്തിലെ നേരിട്ടറിയുന്ന ഒരു വ്യക്തിയുടെ കാര്യമാണ്. ഒരു ദിവസം രാത്രി 10.15 ന് ഒരു ഫോണ്‍ വിളി. ഒരപകടവും എനിക്ക് തോന്നിയില്ല .മാത്രവുമല്ല എന്റെ സംസാരം കേട്ടുകൊണ്ട് വീട്ടില്‍ എല്ലാരും ഉണ്ടുതാനും. ഈ വ്യക്തിയോട് പ്രത്യേകിച്ച് ഒന്നും സംസാരിക്കാന്‍ ഇല്ലാത്തതിനാല്‍ അല്പസമയം കഴിയുമ്പോള്‍ തന്നെ ഞാന്‍ മടുക്കും. ഓകെ ,ശരി എന്നൊക്കെ ഞാന്‍ പറയാന്‍ തുടങ്ങും.

ഏതായാലും ഫോണ്‍ വെച്ചു കഴിഞ്ഞയുടനെ എന്റെ കെട്ട്യോന്റെ കമന്റ്. 'വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ ഒരു കാരണവുമില്ലാതെ അസമയത്ത് വിളിക്കുകയോ ചാറ്റു ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവന്‍ ഒരിക്കലും ഒരു നല്ല ഫ്രണ്ടല്ല.' 

അതിന് അയാള്‍ ഒന്നും പറഞ്ഞില്ലല്ലൊ എന്നായി ഞാന്‍. 'ഒന്നും പറയണ്ട, ഏതെങ്കിലുമൊക്കെ കള്ളു സഭയില്‍ ഇരുന്നാകും ഇങ്ങനെയുള്ളവര്‍ വിളിക്കുക' -മറുപടിയും വന്നു. 

സുഹൃത്തുക്കളെക്കുറിച്ച് ആരും കുറ്റംപറയുന്നത് എനിക്കത്ര ഇഷ്ടമല്ലെങ്കിലും അന്നത്തെ ദിവസം അങ്ങനെ പോയി. പിന്നെ ഫോണ്‍ വന്നാലും എടുക്കാതെയായി .എന്നാലും മാന്യമായി സംസാരിച്ചയാളെ ഒരു കാര്യവുമില്ലാതെ എങ്ങനെ ബ്ലോക്ക് ചെയ്യും. അതും നേരിട്ട് അറിയുന്ന ഒരാളെ. ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലായി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ഇന്‍ബോക്‌സിലേയ്ക്ക് ഒരു കവിതയും, മനോഹരമായി ഒരുക്കിയ ഒരു കിടക്കയും.

എന്തിനും ഏതിനും വിളിക്കുന്ന കൂട്ടുകാരിയെ തന്നെ ആദ്യം വിളിച്ചു.ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു ' നീയറിഞ്ഞോ ഇന്നലെ ഒരു കട്ടില്‍ കിട്ടി!'

'കട്ടിലോ?' കേട്ട മാത്രയില്‍ അവള്‍ തകര്‍പ്പന്‍ ചിരി. 

ഏതായാലും ഈ കട്ടില്‍ എന്റെ കോഴിക്കു പോലും വേണ്ട. അങ്ങനെ കട്ടിലും തല്ലിയൊടിച്ച്, കട്ടിലുകാരനെ തൂക്കിയെടുത്ത് സൗഹൃദോദ്യാനത്തില്‍ നിന്ന് പുറത്തേയ്‌ക്കൊരേറ്. 

എന്റെ പതിയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരി എന്നു തെളിയിച്ചു കൊണ്ട്, കുറച്ചു ദിവസത്തിനു ശേഷം ഞാനറിഞ്ഞു, നല്ല സുഹൃത്തെന്ന് അഭിനയിച്ചു നടന്ന അയാള്‍ മറ്റൊരാളുടെ മുറിയില്‍ ബിയര്‍ പാര്‍ട്ടിക്കിടയില്‍ ഇരുന്നാണ് അന്ന് ഫോണ്‍ വിളിച്ചത് എന്ന്. 

എല്ലാ ജോലികളും ഒതുക്കി എന്തെങ്കിലും വായിക്കാനോ എഴുതാനോ രാത്രിയില്‍ പച്ചവെളിച്ചം ഒന്ന് തെളിച്ചാല്‍, ഉടനേ വരും ചോദ്യങ്ങള്‍. എന്തെടുക്കുകയാ? ചാറ്റ് plz ,ഭര്‍ത്താവ് അടുത്തില്ലേ......

എന്റെ ഭാര്യ മാത്രം ശീലാവതി. ബാക്കിയുള്ളവരൊക്കെ മോശം എന്നു ചിന്തിച്ച് ഇന്‍ ബോക്‌സില്‍ വരുന്നവര്‍ ആ ചിന്ത മടക്കി സ്വന്തം പോക്കറ്റില്‍ തന്നെ വെച്ചാല്‍ മതി. മറ്റുള്ളവരുടെ ഭാരിച്ച കാര്യങ്ങള്‍ അന്വേഷിക്കാതെ കയ്യിലുള്ള മുതലിനെ കാക്ക കൊത്തിക്കൊണ്ട് പോകാതെ നോക്കുന്നതല്ലേ നല്ലത്?

ചാറ്റാന്‍ മുട്ടിയ ദുര്‍ബലമേഘങ്ങളെ കണ്ട് പേടിച്ചോടാന്‍ യാതൊരു ഉദ്യേശ്യവുമില്ല.

രൂപത്തില്‍ അല്ല ,പെരുമാറ്റത്തിലും, പ്രവൃത്തിയിലും അന്തസ്സും കുലീനതയും സൂക്ഷിക്കുന്ന പുരുഷ സൗഹൃദങ്ങളെ ഞാന്‍ എന്നും ബഹുമാനിക്കുന്നു. അല്ലാത്തതിനെയെല്ലാം ചെടിയിലെ പുഴുക്കുത്തേറ്റ ഇല നുള്ളിക്കളയുന്ന അതേ ലാഘവത്തോടെ തൂക്കിയെടുത്ത് ദൂരെ കളയാന്‍ഒരു മടിയുമില്ല .അങ്ങോട്ട് കൊടുക്കുന്ന മാന്യത തിരിച്ചു തരാത്ത ഒരു സൗഹൃദവും വെച്ചുപൊറുപ്പിക്കേണ്ട കാര്യമേയില്ല.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

രമ്യ കൃഷ്ണ: ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!

രേഷ്മ മകേഷ്: ആദ്യരാത്രിയിലെ അതിഥി!

അജിന സന്തോഷ്: എന്നിട്ടും പ്രണയാഭ്യര്‍ത്ഥനകള്‍ക്ക്  പഞ്ഞമില്ല!​

മായാ ശെന്തില്‍: ഫെയ്ക് എന്ന് കേട്ടതല്ലാതെ കാണുന്നത്  ആദ്യമായിട്ടായിരുന്നു​

Follow Us:
Download App:
  • android
  • ios