Asianet News MalayalamAsianet News Malayalam

'അപ്പോ ഇങ്ങളു ശരിക്കും ഫെയിക്കല്ലേ?'

green light Ummu Ummar
Author
Thiruvananthapuram, First Published Dec 4, 2017, 8:30 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

green light Ummu Ummar

'അല്ല നിനക്കെന്താ ഓണ്‍ലൈനില്‍ പണി? എപ്പോളും നീ ഓണ്‍ലൈന്‍ ആണല്ലോ' എന്ന് നേരിട്ട് കാണുമ്പോളും അല്ലാതേയും  കമന്റടിക്കുന്നവര്‍ ധാരാളം.  

'ഹായ്  ചേച്ചീ  എന്തൊക്കെയാ? പുതിയ എഴുത്തൊന്നുമില്ലേ?  അടുത്ത എഴുത്ത് എന്തിനെ കുറിച്ചാ'-എന്നൊക്കെയുള്ള കുശലം പറച്ചിലൂടെ നടന്നടുത്തവര്‍ അവരുടെ വിധം മാറുമ്പോള്‍  ഒന്നുകില്‍ പിടിച്ച് ബ്ലോക്കും അല്ലെങ്കില്‍ പിന്നെ ഒരു വഴി മാത്രം മെസഞ്ചര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. അങ്ങിനെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ഉള്ള ചോദ്യങ്ങളാണു ഞാന്‍ ഇവിടെ പലരുടേയും കമന്റായി ഇട്ടത്. 'നീ എപ്പോളും ഓണ്‍ലൈനില്‍ ആണല്ലോ' എന്നത്.

ഫേസ്ബുക്ക് ഓപ്പണ്‍ ആക്കി വെച്ച് വല്ലതും വായിക്കുകയോ എഴുതുകയോ ചെയ്യുമ്പോഴും മെസഞ്ചര്‍ ഇല്ലെങ്കില്‍ പോലും മറ്റുള്ളവരുടെ മെസഞ്ചറില്‍ നമ്മളെ ഓണ്‍ലൈനില്‍ കാണുമെന്നുള്ള കാര്യം ഇപ്പോ അടുത്താണു അറിഞ്ഞു തുടങ്ങിയത.

വല്ലപ്പോഴും  ഇന്‍സ്റ്റാള്‍ ചെയ്താല്‍ മെസേജുകളുടെ ഘോഷയാത്രയാവും. എന്റെ ഫോണില്‍ മെസഞ്ചര്‍ ഇല്ല അത് കൊണ്ട് എഴുതിയത് കാണാന്‍ നിര്‍വാഹമില്ല  എന്ന് അവരെ അറിയിക്കുമ്പോള്‍, 'ഓഹോ, എന്താ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ' എന്നാകും അവരുടെ അടുത്ത  ചോദ്യം...

ഒരിക്കല്‍ 'ഹായ് ഹൂയ്' വന്ന പരിചയപ്പെട്ട ഒരു പെണ്ണിനോട് ആരാ മനസിലായില്ല എന്ന് പറഞ്ഞപ്പോള്‍ നീ ഫെയ്ക്കല്ലെ എന്ന ഒരൊറ്റ ചോദ്യമായിരുന്നു തിരിച്ചുള്ള മറുപടി. അതേ ഞാന്‍ ഫെയ്ക്കാണു തനിക്കെന്ത് വേണം എന്ന് ചോദിച്ചപ്പോള്‍ ഫെയ്ക്കായ താനെന്തിനു എന്റെ കാര്യം നോക്കണം എന്നുള്ള വോയിസ് ക്ലിപ്. അത് ഒരു പെണ്‍ ശബ്ദമായതിനാല്‍, എനിക്കതിശയമായി.

ഞാന്‍ മോളെവിടെയാ എന്ന് ചോദിച്ചപ്പോള്‍, പൊന്നു മോനെ, മോളെ, തേനെ എന്നൊന്നും വിളിച്ച് എന്നെ വളക്കാമെന്ന് നോക്കണ്ട എന്നൊക്കെ മറുപടി.

ഞാന്‍ അപ്പോള്‍ അവള്‍ക്ക് എന്റെ അച്ചടിച്ചു വന്ന എഴുത്തുകള്‍ അയച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞ് ഇത് വായിക്ക്. എന്നിട്ട് എന്റെ വാളില്‍ പോയി നോക്ക് അപ്പൊ മനസിലാകും ഞാന്‍ ആരാണെന്ന്... 

'ങേ,  അപ്പോ ഇങ്ങളു ഫെയിക്കല്ലേ.. ശരിക്കും നിങ്ങളെ പേരാണോ ഇത്? -എന്നൊക്കെ മറുപടി വന്നു. ഒപ്പം ഒരു സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും.

ഞാന്‍ ചോദിച്ചു ഇതാരാണെന്ന്. 

'അത് ഞാന്‍ ആണ്. വീട് കണ്ണൂരാണ്. ഞാന്‍ മേരീഡാണ്.  ഇക്ക സൗദിയിലാ. വിളിക്കാന്നു പറഞ്ഞ് കാത്തിരിക്കുമ്പോളാ നിങ്ങളെ കണ്ടത്.' 

വീട്ടില്‍ ഉമ്മയും ഉപ്പയുമൊന്നുമില്ലെ, ഞാന്‍  ചോദിച്ചു. 

അവരൊക്കെ ഉണ്ട്, നല്ല ഉറക്കമാ എന്നു മറുപടി. 

നീ  എന്തു ധൈര്യത്തിലാ എനിക്ക് ഫോട്ടോ അയച്ചു തന്നത, ഞാന്‍ അത് മിസ് യൂസ് ചെയ്യൂല്ലാന്ന് തനിക്ക് തോന്നുന്നുണ്ടോ?' എന്നു ഞാന്‍ ചോദിച്ചു. 

'നിങ്ങ എന്ത് ചെയ്യാനാ എന്റെ ഫോട്ടോ?' എന്നായിരുന്നു മറുപടി. 

'അത് ഞാന്‍ കാണിച്ചു തരാം, രാവിലെ ആകട്ടെ എന്നും പറഞ്ഞു ഞാന്‍ നെറ്റ് ഓഫ് ചെയ്തു.

പിറ്റെ ദിവസം രാവിലെ ആയപ്പോള്‍,  ഹായി ഇത്താ... താത്താ ഹലോ പ്ലീസ് എന്നൊക്കെയുള്ള ധാരാളം മെസേജുകള്‍ ഇന്‍ ബോക്‌സില്‍.

എഴുത്തുകള്‍ വായിച്ച് വളരെ നല്ലതെന്നോ അല്ലെങ്കില്‍ ആ എഴുത്ത് നന്നായില്ല  ഇത്തിരികൂടി  സീരിയസ് ആകാമായിരുന്നു, അല്ലെങ്കില്‍ ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ എഴുതിയാല്‍ നന്നായിരുന്നു എന്ന് പറഞ്ഞു പോരായ്മകളെ ചൂണ്ടിക്കാണിച്ച് കൂടെ നില്‍ക്കുന്നവരും നല്ലതിനെ നല്ലതെന്ന് പറഞ്ഞ് പ്രോത്സാഹനം നല്‍കുന്ന വരും ധാരാളമുണ്ട് ഇവിടെ. അത്തരത്തിലുള്ള നല്ല സൗഹൃദങ്ങളെ പോലും ഇല്ലാതാക്കുന്നത് പച്ച ലൈറ്റ്  കാത്തിരിക്കുന്ന ചില  ഞരമ്പു രോഗികള്‍ തന്നെ.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

രമ്യ കൃഷ്ണ: ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!

രേഷ്മ മകേഷ്: ആദ്യരാത്രിയിലെ അതിഥി!

അജിന സന്തോഷ്: എന്നിട്ടും പ്രണയാഭ്യര്‍ത്ഥനകള്‍ക്ക്  പഞ്ഞമില്ല!​

മായാ ശെന്തില്‍: ഫെയ്ക് എന്ന് കേട്ടതല്ലാതെ കാണുന്നത്  ആദ്യമായിട്ടായിരുന്നു​

ഷീബ വിലാസിനി: ഇന്‍ബോക്‌സില്‍ എത്തിയ കട്ടില്‍
 

 

Follow Us:
Download App:
  • android
  • ios