കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!

By മനു ശങ്കര്‍ പാതാമ്പുഴFirst Published Jun 28, 2018, 5:49 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • മനു ശങ്കര്‍ പാതാമ്പുഴ എഴുതുന്നു: 

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


ഓലകെട്ടുകള്‍ക്കിടയിലൂടെ ചാണകം മെഴുകിയ തറയില്‍ വീണു തെറിച്ച മഴ തുള്ളികള്‍ തീര്‍ത്ത ചെറുകുഴിയില്‍ കുറ്റി ചൂലില്‍ നിന്നു ഊരിയെടുത്തു ഈര്‍ക്കില്‍ കൊണ്ടിളക്കി കളിച്ചു അമ്മയുടെ കിഴുക്കു വാങ്ങിയതോര്‍ത്തേ മഴയോര്‍മകള്‍ തുടങ്ങാന്‍ കഴിയു.. 

അസുഖങ്ങളും പട്ടിണിയും നിറഞ്ഞ ആ വര്‍ഷം പുര പൊളിച്ചു മേച്ചില്‍ നടന്നില്ല. പതിവ് പോലെ ധൃതി വച്ചു മഴയും എത്തി. ഓലകെട്ടുകളെ തുളച്ചെത്തിയ മഴയെ തടയാന്‍ ചിലപ്പോള്‍ ചകിരി കയര്‍ കെട്ടിയ കട്ടില്‍ ചെറു മുറിയുടെ പല കോണുകളിലായി സ്ഥാനം മാറി കൊണ്ടിരുന്നു.. ചിലപ്പോള്‍  കഞ്ഞിക്കലവും മണ്‍ചട്ടികളുമൊകെ തറയില്‍ നിരത്തി അമ്മ മഴയെ തടഞ്ഞു കുടിലിനുള്ളില്‍.. 

വീശിയടിക്കുന്ന കാറ്റില്‍ കുടില്‍ കുലുങ്ങുമ്പോളും ഭയങ്കര ശബ്ദത്താല്‍ ചെവി തുളച്ചു ഇടി മുഴങ്ങുമ്പോളും അമ്മ ഞങ്ങള്‍ മക്കളെ ചേര്‍ത്തു പിടിച്ചുറങ്ങി. പറമ്പില്‍ ഓടികളിക്കുമ്പോള്‍ കാലില്‍ ചൊറി വന്ന മുറിവ് പാടുകളില്‍ കടിച്ച അട്ടകള്‍ പലപ്പോഴും എന്നേ കരയിപ്പിച്ചപ്പോള്‍ ഒരു ഉപ്പുകല്ലുമായിവന്നു അമ്മ രക്ഷകയായി. 

മഴക്കാലത്തിനായി കാത്തു വച്ച ഉണങ്ങിയ കപ്പ കണ്ണിമങ്ങ അച്ചാറും കൂട്ടി ആദ്യമാദ്യം രുചി നിറച്ചെങ്കിലും പിന്നെ പിന്നെ മടുപ്പായി മാറിയപ്പോള്‍ അമ്മ അതില്‍ മുളകും ചിലപ്പോള്‍ മഞ്ഞളും മറ്റുചിലപ്പോള്‍ തേങ്ങയും ഇട്ടു നിറംമാറ്റി ഞങ്ങളെ പറ്റിച്ചു കഴിപ്പിച്ചു.. 

സ്‌കൂളില്‍ എത്തുമ്പോള്‍ ഓടിട്ട വീടുകളില്‍ നിന്നു വന്ന കുട്ടികള്‍ വീമ്പു പറയുന്ന കേട്ടു മനസു വേദനിച്ചു.. 

അടുത്ത വീട്ടിലെ കുട്ടിയുടെ പഴയ ബാഗ് ഞങ്ങളുടെ പുത്തന്‍ ബാഗായി മാറിയിട്ടുണ്ട് ചില വര്‍ഷങ്ങളില്‍. പെരുമഴയില്‍ ഉരുള്‍ പൊട്ടിയപ്പോള്‍ കാണാതായ സഹപാഠിക്കായി മനംനൊന്തു പ്രാര്‍ത്ഥിച്ചു.  വെള്ളയുടുപ്പില്‍ പൊതിഞ്ഞു കണ്ട രൂപം ഇന്നും കണ്ണു നിറക്കുന്നുണ്ട്... 

കാന്താരി പൊട്ടിച്ചു കഞ്ഞികുടിച്ച മഴയോര്‍മകള്‍ ഇന്ന് ആരും വിശ്വസിക്കാമോ? . 

പെരുമഴയില്‍ മുളച്ചുപൊങ്ങിയ പാവക്കൂണുകള്‍ തേങ്ങയും മുളകും ചേര്‍ത്തു ചുട്ടുകഴിച്ച രുചി ഇന്നും നാവിന്‍ തുമ്പില്‍ നല്‍രുചിയായി നിറയുന്നുണ്ട്.. 

പണിയില്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ വലിച്ചു തീര്‍ത്ത തെറുപ്പു ബീഡി കുറ്റികള്‍ പെറുക്കിയപ്പോള്‍ കയ്യില്‍ തട്ടിക്കൊണ്ടു മുത്തശ്ശന്റെ ശാസന 'അപ്പനെ പോലെ നീയും അതുകൊണ്ടാണോ കളിക്കൂന്നേ..'

തുളവീണ ശീലക്കുടകള്‍ എല്ലാം എടുത്തു കുട നന്നാക്കുന്നയാളുടെ അടുത്തേക്ക് അച്ഛന്‍ പോകും. കമ്പി മാറ്റി പടുതയും തുന്നി അച്ഛന്‍ വരുന്നത് കാത്തിരിക്കും ഞങ്ങള്‍... 

തൊട്ടുവക്കിലൂടെ മഴയത്ത് ഒഴുകി അടിയുന്ന മണല്‍ കോരി കൂട്ടുമ്പോള്‍ അച്ഛന്‍ പറഞ്ഞു തരും. നമ്മുക്കും പണിയണം ഒരു സിമന്റ് ഇട്ട വീട്. ഇന്നത്തെ വീടിനും ഉണ്ട് അന്ന് കോരിയ മണല്‍ തരികളുടെയും അധ്വാനത്തിന്റെയും അടിത്തറ... 
 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!
 

click me!