ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ഉമൈമ ഉമ്മര്‍ |  
Published : Jul 02, 2018, 06:50 PM ISTUpdated : Oct 02, 2018, 06:49 AM IST
ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

Synopsis

ആ മഴ ഇനിയും തോര്‍ന്നിട്ടില്ല ഉമൈമ ഉമ്മര്‍ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

റബ്ബര്‍ മരങ്ങള്‍ വെട്ടിയൊഴിഞ്ഞ മൊട്ടക്കുന്നിലെ മഴ ആവേശത്തോടെ നനഞ്ഞ ആ പതിമൂന്നു വയസ്സുകാരി എന്റെയുള്ളില്‍ ഇന്നും ജീവിക്കുന്നുണ്ട്. 

ഇറയത്ത് തളം കെട്ടിയ വെള്ളത്തില്‍ കടലാസ് തോണി ഒഴുക്കിയ കുട്ടിക്കാലം ഓരോ മഴക്കാലവും ഓര്‍മ്മിപ്പിക്കാറുണ്ട്. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു ഞങ്ങളുടേത്.  കൂട്ടുകാരും അധ്യാപകരും ദ്വീപിലെ കുട്ടിയെന്ന് കളിയാക്കി വിളിച്ച എനിക്ക് മഴയെയും വെള്ളത്തെയും അല്ലാതെ മറ്റെന്തിനെയാണ് ഇത്രമേല്‍  സ്‌നേഹിക്കാന്‍ കഴിയുക ?

ആവി പാറുന്ന കട്ടന്‍ ചായക്കും തേങ്ങ ചിരവിയിട്ട മധുരിക്കുന്ന മുതിരപ്പുഴുക്കിനും മുന്നില്‍ അലിഞ്ഞില്ലാതായ എത്രയോ തണുപ്പുകാലങ്ങള്‍. പ്ലാസ്റ്റിക് കുപ്പി മുറിച്ചുണ്ടാക്കി മുറ്റത്ത് നാട്ടിയ മഴമാപിനി. മഴയ്‌ക്കൊപ്പം താളം പിടിച്ചെത്തുന്ന തവളകളുടെ കരച്ചില്‍. യൂണിഫോം പാവാടക്കു പിന്നില്‍ ചുട്ടി കുത്തുന്ന റോഡിലെ നിറം പിടിച്ച മഴവെള്ളം. എല്ലാം ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു. 

റോഡരികില്‍ കരകവിഞ്ഞൊഴുകിയ കനാലുകളില്‍ ചെരുപ്പുകള്‍ ഒഴുക്കി ഞങ്ങള്‍ മത്സരിക്കാറുണ്ടായിരുന്നു. ലക്ഷ്യത്തിലെത്താന്‍ വേണ്ടി ഊക്കില്‍ നീന്തിയ എന്റെ ചെരുപ്പുകള്‍ ഫിനിഷിങ് പോയിന്റുും കടന്ന് ഇന്നും ഗതികിട്ടാതെ അലയുന്നുണ്ട്.  തണുപ്പില്‍ കോച്ചിപ്പിടിച്ച കാലുകള്‍ പിന്നോട്ടടിപ്പിച്ച മഴയാത്രകളുമുണ്ട് മനസ്സില്‍.

മഴക്ക് സന്തോഷങ്ങളെ നനച്ചു വളര്‍ത്താന്‍ മാത്രമല്ല മരണത്തിന്റെ തണുപ്പ് പകരാന്‍ കൂടി കഴിയുമെന്ന് തിരിച്ചറിയുകയായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്. ഇത്തരത്തില്‍ ഒരു കുറിപ്പെഴുതുമ്പോള്‍ മറ്റെല്ലാ താമരശ്ശേരിക്കാരെയും പോലെ ഞാനും, ഞങ്ങളുടെ ആകാശത്ത് മരണത്തിന്റെ കാര്‍മേഘം വിരിച്ച് ഞങ്ങളെ കബളിപ്പിച്ച മഴയെ എത്രയോ തവണ ശപിച്ചിരിക്കുന്നു. 

ജീവിതത്തില്‍ ആദ്യമായി മഴയെ ഞാന്‍ വെറുത്തു,  നെഞ്ചിലെ പ്രണയം ഒലിച്ചുപോയി പകരം ഭയം മൂടിക്കെട്ടി. കാരണം കൈക്കുമ്പിളിലെ വെള്ളം ചോര്‍ന്നു  പോകുംപോലെ സ്വപ്നങ്ങളൊക്കെയും  കുത്തിയൊലിച്ച് പോകുന്നത് നിസ്സഹായരായി നോക്കി നിന്ന ഒരു  നാടിന്റെ പ്രതിനിധിയാണ് ഞാന്‍. 

ഗ്രാമത്തെ മരവിപ്പിച്ചുകൊണ്ട്  അന്ന് മഴ ഇടമുറിയാതെ പെയ്‌തൊഴിയുമ്പോള്‍ കിലോമീറ്ററുകള്‍ ഇപ്പുറം ഞാന്‍ മഴ നനയുകയായിരുന്നു. അതെ അന്നത്തെ ആ മഴക്ക് മരണത്തിന്റെ തണുപ്പുണ്ടായിരുന്നു..

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

കൊച്ചുകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ മൂത്ത കുട്ടിയുമായി അമ്മ പോയി, റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്; വീഡിയോ
'അനാവശ്യം ചോദിക്കരുത്'; സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിലായതിനെ കുറിച്ചുള്ള ചോദ്യത്തോട് ചൂടായി മന്ത്രി, വീഡിയോ