അറേഞ്ച്ഡ് മാര്യേജ് ആണ് വില്ലന്‍!

By ബിജോയ് എസ് ബിFirst Published Sep 28, 2017, 12:00 AM IST
Highlights

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

പഴയ ഒരു കഥ ഉണ്ട്. വീതിയുള്ള ഒരു പാലത്തിലൂടെ യുവാക്കള്‍ ഓരോരുത്തരായി ഓടുകയാണ്. ഈ പാലത്തിന്റെ ഇരു വശങ്ങളിലുമായി ജനം കൂട്ടംകൂടി നില്‍ക്കുന്നു. പലരുടെയും കയ്യും കാലും ഒടിഞ്ഞനിലയിലാണ്. അവര്‍ കൂട്ടത്തോടെ പാലത്തിലൂടെ ഓടുന്ന യുവാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ പാലത്തിന്റെ മറ്റേ അറ്റം അവസാനിക്കുന്നത് ഒരു കൊക്കയിലാണ്. ഇത് അറിയാതെ പാലത്തിലൂടെ ഓടുന്ന യുവാക്കള്‍ ഈ കൊക്കയില്‍ വീണു കയ്യും കാലും ഒടിയുന്നു. അവര്‍ വീണ്ടും പാലത്തില്‍ വലിഞ്ഞുകയറി വീണ്ടും യുവാക്കളെ ഈ പാലത്തിലൂടെ ഓടുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. 

ഇതുപോലെയാണ് നമ്മുടെ  അറേഞ്ച്ഡ് മാര്യേജ്. അത്തരം വിവാഹങ്ങളിലൂടെ ജീവിതം ഹോമിക്കപ്പെട്ടവര്‍ ഒന്നും പുറത്തുപറയുന്നില്ല. അവര്‍ എല്ലാം ഉള്ളില്‍ ഒതുക്കുന്നു. മാത്രവുമല്ല ഈ ഉഡായിപ്പിനു വീണ്ടും കൂട്ടുനില്‍ക്കുന്നു. 

സ്‌നേഹവും പ്രണയവും തോന്നാത്ത ശരീരങ്ങള്‍ എങ്ങനെയാണ്  ഒരുമിച്ചു ജീവിക്കുക? ചായകുടിച്ചു മാത്രം പരിചയമുള്ള രണ്ടുപേര്‍ എങ്ങനെയാണ് ജീവിതകാലം മുഴുവനും ഒരുമിച്ചു ജീവിച്ചു തീര്‍ക്കുന്നത്? 

ഒരു ദിവസം പച്ചക്കറി ചന്തയില്‍വച്ചു ഒരു വയസായ അമ്മച്ചിയെ പരിചയപ്പെട്ടു.  അവരുടെ കൈയില്‍ വില്‍ക്കാനായി കുറച്ചു ചീരയുണ്ട്. സന്ധ്യ ആയിട്ടും ചീര പൂര്‍ണമായും വിറ്റുപോയിട്ടി. അവരുടെ കുഴിഞ്ഞ കണ്ണുകള്‍ കസ്റ്റമേഴ്‌സിനായി തിരയുകയാണ്. അമ്മച്ചിയുടെ ഈ ദയനീയ ഭാവം കണ്ട് എനിക്കാവശ്യമില്ലെങ്കിലും ബാക്കിയുള്ള മുഴുവന്‍ ചീരയും ഞാന്‍ വാങ്ങി. അതിനിടയിലാണ് അവര്‍ പറഞ്ഞത്, അമ്മച്ചിക്ക് കെട്ടിക്കാന്‍ പ്രായമായ ഒരു മകളുണ്ട്, അവളുടെ കല്യാണത്തിനുവേണ്ടി പൈസ സ്വരൂപിക്കാനാണ് ഈ വയസുകാലത്തും അവര്‍ ഇവിടെ വരുന്നത്. 

ഈ അമ്മച്ചി ഇങ്ങനെ അവരുടെ വയസുകാലത്തു വെയിലും മഴയുംകൊണ്ട് ഇങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ ഒരു ദിവസം ഏതെങ്കിലും ഒരുത്തന്‍വന്നു പോക്കറ്റിലാക്കും. അവന്‍ ഈ പൈസ മദ്യശാലയിലും വേശ്യാലയത്തിലുമായി ചിലവാക്കിത്തീര്‍ക്കില്ലെന്നു ആര്‍ക്കാണ് പറയാനാവുക.

ചായകുടിച്ചു പരിചയം മാത്രമുള്ള രണ്ടുപേര്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ചു ജീവിച്ചുകൊള്ളാമെന്ന് എഗ്രിമെന്റെഴുതി ഒപ്പുവച്ചു. പരസ്പരം അറിയാതെ ജീവിച്ചുതുടങ്ങുന്നതില്‍പ്പരം ഊളത്തരം വേറെ ഉണ്ടാകുമെന്നുതോന്നുന്നില്ല. കാരണവന്മാര്‍ ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അളവുകോലില്‍ തൂക്കി പരസ്പരം കൂട്ടി കൊടുക്കുകയല്ലേ ചെയ്യുന്നത്?

മിക്കവാറും പേരും ഇത് കല്യാണശേഷം തിരിച്ചറിയുകയും വേറെ വഴിയില്ലാത്തതു കാരണം ജീവിതകാലം മുഴുവന്‍ സഹിച്ചു ജീവിച്ചുതീര്‍ക്കുകയുമല്ലേ ചെയ്യുന്നത്? കല്യാണം കഴിഞ്ഞു മാസങ്ങളും വര്‍ഷങ്ങളുമായിട്ടും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്ത എത്രയോ ദമ്പതികള്‍ നമുക്കിടയിലുണ്ട്. പരസ്പരം അറിയുക എന്നത് സ്‌നേഹത്തിലൂടെയും പ്രണയത്തിലൂടെയുമല്ലേ സാധ്യമാകുന്നത്? നമ്മള്‍ ആ പ്രണയങ്ങളെ തല്ലിയോടിച്ചു പുതിയ ഇണയെ കാശുകൊടുത്തു വാങ്ങി നല്‍കുകയല്ലേ ചെയ്യുന്നത്? 

അറേഞ്ച്ഡ് മാര്യേജ് ഇല്ലാതായാല്‍ തന്നെ നമ്മുടെ ഇന്നത്തെ ഏകദേശ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാകും.  ജാതീയത ഇല്ലാതാകും കടം വാങ്ങി സ്ത്രീധനം കൊടുക്കേണ്ടിവരുന്നതുമൂലമുള്ള കൂട്ട ആന്മഹത്യകള്‍ ഇല്ലാതാകും. പരസ്പരം ഇഷ്ടപ്പെടുന്നവരെ സ്‌നേഹിക്കുന്നവരെ അവര്‍ക്കു താല്പര്യമുണ്ടെങ്കില്‍ ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കൂ. കഴുകന്‍ കണ്ണുകളുമായി അവരുടെ പുറകെ നടക്കാതിരിക്കൂ. പൊതു ഇടങ്ങളില്‍നിന്നും ഇവരെ ആട്ടി ഓടിക്കാതിരിക്കൂ. ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും അളവുകോലില്‍ ഇവരെ വേര്‍പെടുത്തി വ്യഭിചാരത്തിന് കൂട്ടുനില്‍ക്കാതിരിക്കൂ.

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു  പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...

ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!

ഷിഫാന സലിം: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം  പെണ്ണ് തന്നെയാണ്!

ജ്വാലാമുഖി: വിവാഹം വേണ്ടെന്ന് പറയുന്നത് വിവരക്കേട്!

മുഫീദ മുഹമ്മദ്: വിവാഹച്ചന്തയില്‍ നടക്കുന്നത്

ആതിര സന്തോഷ്: പെണ്ണിന്റെ ശത്രു അവള്‍ തന്നെയാണ്​

അലീന പി.സി: വിവാഹിതകളേ, അത് സ്വാതന്ത്ര്യമല്ല!

വിനുപ്രസാദ്: സ്ത്രീ മാറി; കുടുംബ സങ്കല്‍പ്പവും!​

ഷീബാ വിലാസിനി: കൂട്ടിലിട്ട് വളര്‍ത്തേണ്ട അലങ്കാരപ്പക്ഷിയല്ല ഭാര്യ​

ആന്‍സി റാഫേല്‍: കല്യാണം ആരുടെ ആവശ്യമാണ്?
 

click me!