സ്വാതന്ത്ര്യ ദിനത്തിൽ കഴുത്തറ്റം വെള്ളത്തിൽ ദേശീയ പതാകയ്ക്ക് ആദരമർപ്പിച്ച കുട്ടി പൗരത്വ പട്ടികയിൽ നിന്ന് പുറത്ത്

By Web TeamFirst Published Aug 16, 2018, 5:59 PM IST
Highlights

രാജ്യത്തെ സ്‌നേഹിക്കുന്ന ഒരോ പൗരനും അഭിമാനം തോന്നുന്ന ചിത്രമായിരുന്നു സ്വതന്ത്ര്യ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കഴുത്തറ്റം വെള്ളത്തില്‍ നിന്നു കെണ്ട് ദേശീയ പതാകക്ക് ആദരമര്‍പ്പിക്കുന്ന രണ്ട് കുട്ടികളുടെ ഹൃദയ സ്പര്‍ശിയായ ചിത്രമായിരുന്നു അത്. ധുബ്രി ജില്ലയിലെ ഒരു എല്‍പി സ്‌കൂളില്‍നിന്നും പകര്‍ത്തിയ ഈ ചിത്രത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന രണ്ട് അധ്യാപകരെയും കാണാൻ സാധിക്കും.
 

ഗുവാഹട്ടി: രാജ്യത്തെ സ്‌നേഹിക്കുന്ന ഒരോ പൗരനും അഭിമാനം തോന്നുന്ന ചിത്രമായിരുന്നു സ്വതന്ത്ര്യ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കഴുത്തറ്റം വെള്ളത്തില്‍ നിന്നു കെണ്ട് ദേശീയ പതാകക്ക് ആദരമര്‍പ്പിക്കുന്ന രണ്ട് കുട്ടികളുടെ ഹൃദയ സ്പര്‍ശിയായ ചിത്രമായിരുന്നു അത്. ധുബ്രി ജില്ലയിലെ ഒരു എല്‍പി സ്‌കൂളില്‍നിന്നും പകര്‍ത്തിയ ഈ ചിത്രത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന രണ്ട് അധ്യാപകരെയും കാണാൻ സാധിക്കും.

എന്നാല്‍  ഈ ചിത്രത്തെ ഖനിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആസാമില്‍ നിന്നും പുറത്ത് വരുന്നത്. ഫോട്ടോയുടെ ഇടത് ഭാഗത്തായി നില്‍ക്കുന്ന ഹൈദര്‍ അലി ഖാന്‍ എന്ന കുട്ടി ഇന്ത്യന്‍ പൗരന്‍ അല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികയില്‍ ഹൈദറിന്‍റെ പേരില്ലെന്നാണ് വാദം. എന്നാല്‍ ഫോട്ടോയിലുള്ള ഹയ്ദോറിന്‍റെ ബന്ധുവായ 10 വയസുകാരന്‍ ജിയറുള്‍ ഖാനും അധ്യാപകരും രജിസ്റ്ററില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

ഹൈദറിന്‍റെ വീട്ടില്‍ ബാക്കിയുള്ളവരെയൊക്കെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹയ്ദോര്‍ മാത്രം ഇന്ത്യന്‍ പൗരനല്ലത്രേ. ഹൈദറിന്‍റെ പിതാവ് റുപ്പ്നെല്‍ ഖാന്‍ 2011 ല്‍ ഉണ്ടായ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തനിക്ക് ദേശീയ പൗരത്വ റജിസ്റ്റര്‍ പട്ടികയെ കുറിച്ചൊന്നും അറിയില്ലെന്നും, ഞങ്ങളുടെ കൂട്ടത്തിലെ മുതിര്‍ന്നവര്‍ പറയുന്നതാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും ഹൈദർ മാധ്യമങ്ങളോട് പറഞ്ഞു. 

ദേശിയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ നിന്നും 40 ലക്ഷത്തോളം പേര്‍ ഒഴിവാക്കപ്പെട്ടത് വിവാദമായിരുന്നു. 1971 മാര്‍ച്ച് 24 ന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേരുള്ളവരുടെ പിന്‍തലമുറയെ ദേശിയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനാണിത്. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന  പ്രളയത്തില്‍ അസ്സം മുഴുവന്‍ വെള്ളത്തിനടിയില്‍ ആയിരുന്നു. 

ചുരുക്കം അധ്യാപകര്‍ ഒത്തുകൂടി ദേശീയ പതാകയുയര്‍ത്താന്‍ തീരുമാനിച്ചു. ഈ സമയം ഒന്നും നോക്കാതെ വെള്ളത്തില്‍ എടുത്തുചാടിയ ഇരു കുട്ടികളും കൊടിമരത്തിന്‍റെ അടുത്തെത്തി ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയായിരുന്നെന്ന് അധ്യാപകർ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു അധ്യാപകനാണ് ചിത്രം പകര്‍ത്തിയത്.

click me!