ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള പാളി കടത്തിയതിലും ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിലുമാണ് അറസ്റ്റ്.

11:24 PM (IST) Oct 17
തൃശ്ശൂർ പഴഞ്ഞിയിലെ പിഎച്ച്സിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കയ്യേറ്റം. അതിക്രമത്തിൽ മൂന്നു യുവാക്കൾക്ക് എതിരെ കേസെടുത്തു.
11:01 PM (IST) Oct 17
തലയിലെ ഒരു മുഴം തുണി കണ്ടാൽ പേടിയാകും, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യഭ്യാസം മുടക്കിയത് വളരെ വളരെ നിർഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി രൂക്ഷഭാഷയിൽ വിമർശിച്ചു.
10:25 PM (IST) Oct 17
ആർഎസ്എസ് പ്രവർത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുളള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.
09:53 PM (IST) Oct 17
എത്ര വിലകൊടുത്തും നിമിഷപ്രിയയെ കൊണ്ടുവരുമെന്നാണ് പ്രചരണമെന്നും ഈ പ്രചരണങ്ങൾ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
09:03 PM (IST) Oct 17
മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്.
08:15 PM (IST) Oct 17
കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു.
07:11 PM (IST) Oct 17
വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
07:03 PM (IST) Oct 17
ലഡാക്ക് സംഘർഷം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
06:55 PM (IST) Oct 17
താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ.മുരളീധരന് അതൃപ്തിയുണ്ട്
06:53 PM (IST) Oct 17
ബിഹാറിലെ ആദ്യ ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും സീറ്റ് വിഭജനം വ്യക്തമാക്കാതെ മഹാസഖ്യം. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം മഹാസഖ്യത്തിലെ ഘടകക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പരസ്യമാക്കി.
06:48 PM (IST) Oct 17
മലപ്പുറം ചേലേമ്പ്ര എ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസിനും മാനേജര്‍ക്കുമെതിരെ കുഞ്ഞിന്‍റെ അമ്മ പൊലീസിലും വിദ്യഭ്യാസ വകുപ്പിനും ബാലാവകാശകമ്മീഷനും പരാതി നല്‍കി.
05:57 PM (IST) Oct 17
73 ദിവസത്തിന് ശേഷമാണ് ടോൾപിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്.
05:51 PM (IST) Oct 17
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു
05:41 PM (IST) Oct 17
ഹൃദയം ദാനം ചെയ്ത അമലിന്‍റെ കുടുംബത്തിന് നന്ദി പറയുകയാണെന്നും അജ്മൽ സംസാരിച്ചുവെന്നും ഭാര്യ ജസീല. അവയവദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരിലേക്ക് എത്തിക്കാൻ മാധ്യമവാർത്തകൾക്ക് കഴിഞ്ഞുവെന്ന് അജ്മലിന്‍റെ സഹോദരി ഡോക്ടർ സിറിൻ പറഞ്ഞു.
05:27 PM (IST) Oct 17
എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു
05:10 PM (IST) Oct 17
ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു വിദ്യാർത്ഥി. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
04:45 PM (IST) Oct 17
സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വാർത്താക്കുറിപ്പിലാണ് കെജിഎംസിറ്റിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
04:37 PM (IST) Oct 17
ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
04:08 PM (IST) Oct 17
സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസ് പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നും സിപിഎമ്മിനെ പേടിപ്പിക്കാൻ നോക്കണ്ടെന്നും ഗോവിന്ദൻ പറഞ്ഞു
04:05 PM (IST) Oct 17
20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകുന്നത്.കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെതാണ് ഉത്തരവ്. വാഹനം കേരളത്തിന് പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
03:28 PM (IST) Oct 17
വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻനേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ വാണിയംകുളം ടൗൺ യൂണിറ്റ് ഭാരവാഹി അജയ കൃഷ്ണനാണ് കീഴടങ്ങിയത്
03:23 PM (IST) Oct 17
ബിജെപിയുടെ വികസന ജാഥയിൽ പങ്കെടുത്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചു. അതിനിടെ, ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തി.
03:16 PM (IST) Oct 17
താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം ചികിത്സാപിഴ്വ് കാരണം എന്ന് അമ്മ രംബീസ
02:47 PM (IST) Oct 17
കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ് യൂണിയൻ ആണെന്ന് കെബി മന്ത്രി ഗണേഷ്‍കുമാര്‍ ആരോപിച്ചു.
02:26 PM (IST) Oct 17
എബിവിപി സെക്രട്ടറി ഉമേഷ് ജോഷി, കോളേജ് ഭാരവാഹികളായ അജയ് ഗൗർ, ഹിമാൻഷു ബൈരംഗി എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശിലെ മന്ദ്സൗറിലെ മഹാരാജാ യശ്വന്ത് റാവു ഹോൽകർ സർക്കാർ കോളേജിൽ ചൊവ്വാഴ്ചയാണ് സംഭവം.
01:47 PM (IST) Oct 17
തുലാവർഷമെത്തിയതിന് പിന്നാലെ തുടങ്ങിയ അതിശക്ത മഴ സംസ്ഥാനത്ത് ശക്തമായി തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
01:20 PM (IST) Oct 17
മുസ്ലീം ലീഗിനെതിരെ വിമർശനം തുടർന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
01:16 PM (IST) Oct 17
രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇടപെടലുമായി സുപ്രീം കോടതി. അതീവഗുരുതരമായ പ്രശ്നമാണ് ഡിജിറ്റൽ അറസ്റ്റെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐക്കും നോട്ടീസ് അയച്ചു
01:15 PM (IST) Oct 17
മലപ്പുറം ചേലേമ്പ്ര എഎൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്കൂൾ വാഹനത്തിൽ കയറാൻ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസിൽ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നൽകുകയായിരുന്നു.
01:01 PM (IST) Oct 17
യുപിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ദളിത് യുവാവിന്റെ കുടുംബം പ്രതിഷേധം അറിയിച്ചതിനിടെ രാഹുൽ ഗാന്ധിയുടെ നാടകീയ കൂടിക്കാഴ്ച്ച
12:41 PM (IST) Oct 17
ശബരിമല സ്വര്‍ണ കൊള്ള കേസിൽ അറസ്റ്റിലായതിനുശേഷം ആദ്യ പ്രതികരണവുമായി പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. കോടതി എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടശേഷം കോടതിയിൽ നിന്ന് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം. തന്നെ കുടുക്കിയവര്‍ നിയമനത്തിന് മുന്നിൽ വരുമെന്ന് പോറ്റി.
12:39 PM (IST) Oct 17
പാലക്കാട് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് തള്ളി മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
11:49 AM (IST) Oct 17
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയെയാണ് രണ്ട് മാസം മുൻപ് കാണാതായത്
11:42 AM (IST) Oct 17
ആക്രമണത്തിന് ശേഷം സുഹൃത്ത് ആയുധവുമായി പൊലീസിൽ കീഴടങ്ങി. ഇയാളെ ആക്രമിച്ച മുഹമ്മദ് എന്ന ആദംബാവയാണ് പരപ്പനങ്ങാടി പൊലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങിയത്. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
11:31 AM (IST) Oct 17
മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണ് അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്.
11:33 AM (IST) Oct 17
ബെംഗളൂരുവിൽ യുവ ഡോക്ടറായ ഭാര്യയെ ഭർത്താവ് അനസ്തീഷ്യ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി. ഗ്യാസ്ട്രിക് ചികിത്സയെന്ന വ്യാജേനയായിരുന്നു കൊലപാതകം.
11:18 AM (IST) Oct 17
മധുരയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വരിചിയൂർ സെൽവത്തിന്റെ സഹായി ആയിരുന്നു വർഗീസ്. കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം ദിണ്ടിഗൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത വർഗീസിനെ ഇന്നലെ ആണ് ദിണ്ടിഗൽ ജില്ലാ ജയിലിൽ അടച്ചത്.
11:03 AM (IST) Oct 17
പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും
10:55 AM (IST) Oct 17
18 കാരറ്റ് സ്വർണത്തിനും ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 10,000 രൂപ കടന്നു. ഗ്രാമിന് 10,005 രൂപയും പവന് 80,040 രൂപയുമായി. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 1,05000 രൂപയ്ക്ക് മുകളിൽ നൽകണം.
10:52 AM (IST) Oct 17
കോയമ്പത്തൂരിൽ ഭീതി പരത്തിയ റോളക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒറ്റയാനെ തളച്ചു. 4 കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷൻ.