ആർഎസ്എസ് പ്രവർത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുളള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ യുവാവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ നിതീഷ് മുരളീധരനെ പ്രതി ചേർത്തു. പ്രകൃതിവിരുദ്ധ ലൈം​ഗിക അതിക്രമത്തിനാണ് പ്രതി ചേർത്തിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുളള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പൊൻകുന്നം പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന ലഭിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ നിതീഷ് മുരളീധരന്റെ കട അടിച്ച് തകർത്തിരുന്നു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്