കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു.

കൊല്ലം: കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് ചാടിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശിനി മീനുവാണ് മരിച്ചത്. അടൂർ സ്വദേശിയായ ശിവർണ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വൈകിട്ടാണ് ഇരുവരും ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയിൽ എത്തിയത്. പെൺകുട്ടികൾ അപകടകരമായ സ്ഥലത്ത് ഇറങ്ങിയിരിക്കുന്നത് കണ്ട പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു. സമീപത്തേക്ക് ആളുകൾ എത്തും മുമ്പ് കുട്ടികൾ ചാടുകയായിരുന്നു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്