തൃശ്ശൂർ പഴഞ്ഞിയിലെ പിഎച്ച്സിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കയ്യേറ്റം. അതിക്രമത്തിൽ മൂന്നു യുവാക്കൾക്ക് എതിരെ കേസെടുത്തു.
തൃശ്ശൂർ: തൃശ്ശൂർ പഴഞ്ഞിയിലെ പിഎച്ച്സിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കയ്യേറ്റം. അതിക്രമത്തിൽ മൂന്നു യുവാക്കൾക്ക് എതിരെ കേസെടുത്തു. പരിശോധന വൈകിയെന്ന് ആരോപിച്ചായിരുന്നു അയിനൂർ സ്വദേശി വിഷ്‌ണുരാജും സുഹൃത്തുക്കളും ഡോക്ടറെയും നഴ്സിനെയും കയ്യേറ്റം ചെയ്തത്. വിഷ്‌ണുരാജിൻ്റെ അച്‌ഛനെ ചികിൽസിക്കാൻ വന്നപ്പോൾ ആണ് സംഭവം. പരിശോധന വൈകിയെന്ന് ആരോപിച്ചാണ് തർക്കമാരംഭിച്ചത്. പിന്നീടത് അതിക്രമത്തിലേക്കെത്തി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.



