മധുരയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വരിചിയൂർ സെൽവത്തിന്റെ സഹായി ആയിരുന്നു വർഗീസ്. കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം ദിണ്ടിഗൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത വർഗീസിനെ ഇന്നലെ ആണ് ദിണ്ടിഗൽ ജില്ലാ ജയിലിൽ അടച്ചത്. 

ചെന്നൈ: തമിഴ്നാട് ദിണ്ടിഗൽ ജയിലിൽ പാർപ്പിച്ചിരുന്ന മലയാളി തടവുകാരൻ മരിച്ചു. എറണാകുളം സ്വദേശി വർഗീസ് (42) ആണ്‌ മരിച്ചത്. മധുരയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വരിചിയൂർ സെൽവത്തിന്റെ സഹായി ആയിരുന്നു വർഗീസ്. കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം ദിണ്ടിഗൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത വർഗീസിനെ ഇന്നലെ ആണ് ദിണ്ടിഗൽ ജില്ലാ ജയിലിൽ അടച്ചത്. ജയിലിൽ കുഴഞ്ഞുവീണ വർഗീസിനെ ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. ദിണ്ടിഗൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

YouTube video player