ലഡാക്ക് സംഘർഷം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ദില്ലി: ലഡാക്ക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാൻ അധ്യക്ഷനായി സമിതിയ്ക്കാണ് അന്വേഷണ ചുമതല. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. ഒടുവിൽ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ് ചുക്കിന്‍റെ നിലപാട്. സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്.



