Published : Jun 18, 2025, 05:47 AM ISTUpdated : Jun 18, 2025, 11:17 PM IST

Malayalam News Live: ശബരിമല റോപ്പ് വേ, സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി

Summary

അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഇറാന്‍റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ്. ഇതു തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്രയേല്‍ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ അമേരിക്ക ഇത് നല്‍കിയിട്ടില്ല. അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകള്‍ സംഘർഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേൽ യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകാനാണ് ഇവയെന്ന് സൂചന

Sabarimala Ropeway Project Survey

11:17 PM (IST) Jun 18

ശബരിമല റോപ്പ് വേ, സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി

പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനും ആംബുലൻസ് സർവീസിനും റോപ് വേ ഉപയോഗിക്കാനാകും

Read Full Story

10:13 PM (IST) Jun 18

ഷിബിൻലാൽ കവർന്നത് 40 ലക്ഷം; കസ്റ്റഡിയിലായിട്ട് 6 ദിവസം, പണമെവിടെപ്പോയെന്ന് ഇപ്പോഴും അജ്ഞാതം, പ്രതിയുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും നാല്‍പതു ലക്ഷം രൂപ കവര്‍ന്ന് സ്കൂട്ടറില്‍ കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ലാലുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

Read Full Story

10:04 PM (IST) Jun 18

മാരാരിക്കുളം മുൻ എംഎൽഎ അഡ്വ. പി. ജെ. ഫ്രാൻസിസ് അന്തരിച്ചു

1996 ൽ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയൻ

Read Full Story

09:46 PM (IST) Jun 18

സഹായം തേടി മലയാളി ദമ്പതികൾ, ഇറാനിൽ നിന്നും രക്ഷപ്പെട്ട മലയാളികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി

ഇറാനിൽ നിന്നും രക്ഷപ്പെട്ട ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി

Read Full Story

09:09 PM (IST) Jun 18

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാൻ യുഎൻ ഇടപെടണം, ഇസ്രയേലിനെതിരെ ഇന്ത്യ പ്രതിഷേധിക്കണം; മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി

യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Read Full Story

09:07 PM (IST) Jun 18

ഓപ്പറേഷൻ സിന്ധുവിന് തുടക്കം, ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ പുലർച്ചെ ദില്ലിയിലെത്തും

ഇറാനിൽ തുടരുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. 

Read Full Story

08:39 PM (IST) Jun 18

'ആക്രമിക്കാം, ആക്രമിക്കാതിരിക്കാം' - ഇറാനെ അമേരിക്ക ആക്രമിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാതെ ട്രംപ്

അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.

Read Full Story

07:35 PM (IST) Jun 18

200 മീറ്റര്‍ അകലമെങ്കിലും പാലിക്കണം; കപ്പലില്‍ നിന്ന് വീണതെന്ന് സംശയിക്കുന്ന ഒരു വസ്തുവും സ്പര്‍ശിക്കരുത് - മുഖ്യമന്ത്രി

കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിന്‍റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചു 

Read Full Story

06:49 PM (IST) Jun 18

ഗോവിന്ദന് തിരുത്ത് - ആർഎസ്എസുമായി ഇന്നലെയും ഇന്നും നാളെയും ഐക്യമില്ലെന്ന് മുഖ്യമന്ത്രി; 'അടിയന്തരാവസ്ഥ കാലത്തും സഹകരിച്ചില്ല'

ആ‍ർഎസ്എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചില്ലെന്ന് മുഖ്യമന്ത്രി. എംവി ഗോവിന്ദൻ്റെ പ്രസ്താവന തള്ളി. കോൺഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി വിശദീകരണം

Read Full Story

06:40 PM (IST) Jun 18

മീൻ പിടിക്കുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീണ് ഒൻപത് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു.

Read Full Story

06:14 PM (IST) Jun 18

വന്നത് ഒരേ ദിശയിൽ നിന്നും, ബൈക്ക് തിരിച്ച് അടുത്തെത്തി, സ്ത്രീയുടെ മാല പൊട്ടിച്ച് രണ്ടം​ഗസംഘം കടന്നത് നിമിഷനേരം കൊണ്ട്

ഇരിങ്ങാലക്കുട നഗരമധ്യത്തിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നുകള‍ഞ്ഞു.

Read Full Story

06:13 PM (IST) Jun 18

സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കും; ലഹരിക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

ദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികൾ നടപ്പിലാക്കും. സ്കൂളുകളിലെ പരാതികൾ പരിശോധിക്കും.

Read Full Story

06:07 PM (IST) Jun 18

സർക്കാർ ചെലവിൽ പിആർഡി ഉദ്യോഗസ്ഥർക്ക് 'പാർട്ടി ക്ലാസ്'; ക്ലാസെടുത്തത് സിപിഎം നേതാവും ഇടത് അനുകൂല മാധ്യമപ്രവർത്തകനും

സംസ്ഥാന സർക്കാരിൻ്റെ പിആർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്

Read Full Story

06:03 PM (IST) Jun 18

പെട്രോൾ പമ്പ് ശുചിമുറി - ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമർശനം; 'സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ബുദ്ധിമുട്ട്'

ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം 

Read Full Story

05:51 PM (IST) Jun 18

'ഇറാൻ കീഴടങ്ങില്ല', അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടമുണ്ടാകും, ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഖമനേയി

ഇസ്രയേലുമായുള്ള സംഘർഷത്തിൽ കീഴടങ്ങില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പ്രഖ്യാപിച്ചു. അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Full Story

05:49 PM (IST) Jun 18

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കാറിൽ ഡ്രൈവറുടെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിൽ 76.44 ഗ്രാം എംഡിഎംഎ

76.44 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് പിടിയിലായത്.

Read Full Story

05:38 PM (IST) Jun 18

നാളെയും അവധി; പരീക്ഷകൾ നടക്കും; പ്രൊഫഷണൽ കോളേജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ അവധി

കനത്തെ മഴയെ തുടർന്ന് വെള്ളക്കെട്ടിലകപ്പെട്ട കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Read Full Story

05:29 PM (IST) Jun 18

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം പുലർച്ചെ 2 മണിക്കെത്തും; ആദ്യവിമാനത്തിൽ വരുന്നത് 110 ഇന്ത്യക്കാർ

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം രാത്രി 2 മണിയോടെ എത്തുമെന്ന് വിവരം. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെടുന്നത്.

Read Full Story

05:18 PM (IST) Jun 18

കനത്ത മഴ തുടരും - 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒൻപത് ജില്ലകളിൽ അതിശക്തമായ മഴ സാധ്യത - മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Read Full Story

04:48 PM (IST) Jun 18

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60000 കവിഞ്ഞു, ഇസ്രയേലിനെതിരായ യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് ഇന്ത്യൻ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനം - ചെന്നിത്തല

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂട്ടക്കൊലയ്ക്ക് നൽകുന്ന മൗനാനുമതിയായി മാറരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

Read Full Story

04:33 PM (IST) Jun 18

നിർത്തിയ ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിച്ചു, ദേശീയപാതയിൽ കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു

യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. യാത്രക്കാരെ ഇറക്കുന്നതിനായി മുന്നിൽ പോയ ബസ് നിർത്തി. 

Read Full Story

04:22 PM (IST) Jun 18

നവജാത ശിശുവിന്റെ മരണം; കൊലപാതകമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്, മരണ കാരണം തലയ്ക്കേറ്റ പരിക്ക്

ആരും അറിയാതെ പ്രസവിച്ച 21 കാരി ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു. ഈ വീഴ്ചയിൽ കുഞ്ഞിൻ്റെ തല നിലത്തടിച്ചത് ആകാം മരണ കാരണമെന്നാണ് നിഗമനം.

Read Full Story

04:19 PM (IST) Jun 18

കയ്യാങ്കളി കൊല്ലം സിവിൽ സ്റ്റേഷൻ വളപ്പിൽ; പരാതി നൽകാനെത്തിയവരും അഭിഭാഷകനും ഏറ്റുമുട്ടി; വാഹനം പാർക്ക് ചെയ്തതിൽ തർക്കം

കൊല്ലം സിവിൽ സ്റ്റേഷൻ വളപ്പിൽ പരാതി നൽകാനെത്തിയ രണ്ട് പേരും അഭിഭാഷകനും തമ്മിൽ കയ്യാങ്കളി.

Read Full Story

04:09 PM (IST) Jun 18

ഗുളികയിൽ ലോഹക്കഷ്ണം കണ്ടെത്തിയ സംഭവം - അന്വേഷണത്തിന് നിർദേശിച്ച് പാലക്കാട് ജില്ല മെഡിക്കൽ ഓഫീസർ

പാലക്കാട് മണ്ണാർക്കാട് പാരസെറ്റമോൾ ​ഗുളികയിൽ നിന്നും ലോഹക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ.

Read Full Story

03:52 PM (IST) Jun 18

'രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത രീതി' - യുഡിഎഫ് നിലമ്പൂരിൽ വ‍ർഗീയ പ്രചാരണം നടത്തുന്നുവെന്ന് എ വിജയരാഘവൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമം നടത്തുന്നുവെന്ന് വിജയരാഘവൻ

Read Full Story

03:37 PM (IST) Jun 18

12 വയസുകാരിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ 60കാരന് 145 വർഷം കഠിനതടവ്; ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി

12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 60കാരന് 145 വർഷം കഠിനതടവ്

Read Full Story

03:10 PM (IST) Jun 18

നമ്പ്യാർകുന്നിലെ വീട്ടമ്മയുടെ മരണം കൊലപാതകം; കൈരമ്പ് മുറിച്ച് ആശുപത്രിയിലുള്ള ഭര്‍ത്താവ് കുറ്റസമ്മതം നടത്തി

ഭർത്താവ് തോമസ് വർഗീസാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. കൈരമ്പ് മുറിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള തോമസ് വർഗീസ് കുറ്റസമ്മതം നടത്തി.

Read Full Story

02:53 PM (IST) Jun 18

സ്കൂൾ സമയമാറ്റം - 'പരാതി കിട്ടിയില്ല എന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കുന്നു, വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണം' - എസ്കെഎസ്എസ്എഫ്

സ്കൂൾ സമയമാറ്റം വിഷയത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ്.

Read Full Story

02:12 PM (IST) Jun 18

വർത്തമാന കാല രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ബിനോയ് വിശ്വം; ഗോവിന്ദൻ്റെ പ്രസ്താവനയിൽ 'നോ കമൻ്റ്സ്'

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം നൂറ് ശതമാനവും ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് ബിനോയ് വിശ്വം

Read Full Story

01:44 PM (IST) Jun 18

പാലക്കാട്‌ ലോഡ്ജിൽ മുറിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

തൃത്താല കൂറ്റനാട് കൊടലിൽ വീട്ടിൽ വേണുഗോപാലാണ് (58) മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

Read Full Story

01:11 PM (IST) Jun 18

കോഴിക്കോടും ദുബൈയിലുമായി പ്രവർത്തിക്കുന്ന സീ ഷെൽ ഹോട്ടൽ ശൃംഖലക്കെതിരെ ആദായ നികുതി; നാദാപുരത്തടക്കം റെയ്‌ഡ്

കോഴിക്കോടും ദുബൈയിലുമായി പ്രവർത്തിക്കുന്ന പ്രശസ്ത ഹോട്ടൽ ശൃംഖല സീ ഷെല്ലിനെതിരെ ആദായ നികുതി വകുപ്പിൻ്ഫറെ അന്വേഷണം

Read Full Story

01:01 PM (IST) Jun 18

ലോഡുമായി പോവുന്നതിനിടെ പിക്കപ്പ് ലോറി കുള‍ത്തിലേക്ക് മറിഞ്ഞു; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്.

Read Full Story

12:44 PM (IST) Jun 18

മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ നോർത്ത് അമേരിക്കയിലെ പർവതത്തിൽ കുടുങ്ങി; സഹായം തേടുന്നു

പ്രശസ്ത പർവതാരോഹകൻ ഷെയ്ഖ് ഹസൻ നോർത്ത് അമേരിക്കയിലെ പർവതത്തിന് മുകളിൽ കുടുങ്ങി

Read Full Story

12:32 PM (IST) Jun 18

അഹമ്മദാബാദ് വിമാനാപകടം; 7 പോർച്ചുഗീസ് പൗരന്മാർ, 27 യുകെ പൗരന്മാർ ഉൾപ്പെടെ 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്.

Read Full Story

12:31 PM (IST) Jun 18

കുട്ടി വീണിട്ടും ബസ് നിർത്തിയില്ലെന്ന് പരാതി; തിരുവല്ലയിൽ സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

തിരുവല്ല എംജിഎം സ്‌കൂളിലെ വിദ്യാർത്ഥിക്ക് ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു

Read Full Story

12:25 PM (IST) Jun 18

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം? ട്രാക്കിൽ ഇരുമ്പു കമ്പി കയറ്റി വെച്ചു, ട്രെയിനിന്‍റെ എഞ്ചിൻ തകരാറിലായി, ഒഴിവായത് വൻ ദുരന്തം

ഈറോഡ്‌ -ചെന്നൈ യേർക്കാട് എക്സ്പ്രസ്സ്‌ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്

Read Full Story

11:47 AM (IST) Jun 18

'ഇടത് കയ്യിൽ പിഡിപി,വലത് ഭാഗത് പേരൂർക്കടയിലെ സ്വാമി,കാപട്യമാണ് സിപിഎമ്മിന്,ജനതപാർട്ടിയുമായി മാത്രമല്ല ബിജെപിയുമായും സിപിഎം കൂട്ട് കൂടി' - വിഡി സതീശന്‍

രാജീവ് ഗാന്ധിയെ തോൽപിക്കാൻ  ബിജെപിയുമായി  സിപിഎം കൂട്ട് കൂടി വെറുതെ അല്ല എംവി  ഗോവിന്ദന്‍റെ  പ്രസ്താവന

Read Full Story

More Trending News