ഇറാനിൽ തുടരുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. 

ദില്ലി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യം തുടങ്ങി. ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികളുമായുള്ള ആദ്യ വിമാനം നാളെ പുലർച്ചെ ദില്ലിയിൽ എത്തും. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായം നൽകിയ ഇറാൻ അർമേനിയ സർക്കാരുകളോട് വിദേശകാര്യ മന്ത്രാലയം നന്ദിയറിയിച്ചു. നിലവിൽ ഇറാനിൽ തുടരുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അർമേനിയയിൽ നിന്ന് ദില്ലിയിലേക്ക് വിമാനം കയറിയ ഇന്ത്യക്കാരുടെ ചിത്രവും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

ടെഹ്റാനിലെ എമർജൻസി നമ്പറുകൾ :

വിളിക്കേണ്ട നമ്പറുകൾ +98 9128109115, +98 9128109109

വാട്സ്ആപ്പ് : +98 901044557, +98 9015993320, +91 8086871709

കൺട്രോൾ റൂം ദില്ലി

800118797 (Toll free) , +91-11-23012113 , +91-11-23014104, +91-11-23017905

WhatsApp: +91-9968291988 ; Email situationroom@mea.gov.in