സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് (തീവ്ര മഴ സാധ്യത) അലർട്ട് തുടരും. മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടായി. മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

ജില്ലാ അടിസ്ഥാനത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇന്ന് വൈകിട്ട് പുറപ്പെടുവിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് അറിയിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പുറപ്പെടുവിച്ച ഇടങ്ങളിൽ മഴക്കെടുതിയിൽ ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്.

YouTube video player