പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനും ആംബുലൻസ് സർവീസിനും റോപ് വേ ഉപയോഗിക്കാനാകും
പത്തനംതിട്ട : ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനും ആംബുലൻസ് സർവീസിനും റോപ് വേ ഉപയോഗിക്കാനാകും. 2.7 കിലോമീറ്റർ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു.

