കോഴിക്കോടും ദുബൈയിലുമായി പ്രവർത്തിക്കുന്ന പ്രശസ്ത ഹോട്ടൽ ശൃംഖല സീ ഷെല്ലിനെതിരെ ആദായ നികുതി വകുപ്പിൻ്ഫറെ അന്വേഷണം

കോഴിക്കോട്: ദുബൈയിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന സി ഷെൽ ഹോട്ടൽ ശൃംഖലകളിൽ ഇൻകം ടാക്‌സ് പരിശോധന നടത്തുന്നു. നരിക്കോളി ഹമീദ് എം കുഞ്ഞി മൂസയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഇദ്ദേഹത്തിൻ്റെ നാദാപുരത്തെ വീടുകളിലുമാണ് പരിശോധന നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറുപത് കോടിയിലധികം മൂല്യം വരുന്ന അനധികൃത സമ്പാദ്യത്തിൻ്റെ കണക്കുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന നടത്തുന്നതെന്നാണ് ആദായ നികുതി അധികൃതർ പറയുന്നത്. കേരളത്തിലാണ് വേരുകളെങ്കിലും ഗൾഫ് രാജ്യങ്ങളിലാണ് സി ഷെൽ ഹോട്ടൽ ശൃംഖലയിലെ കൂടുതൽ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. 

എന്നാൽ ഹോട്ടൽ ശൃംഖലയുടെ ഉടമകൾ വർഷത്തിൽ കൂടുതൽ കാലവും ഇന്ത്യയിൽ തങ്ങുന്നത് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇവരെ ഇന്ത്യയിലെ സ്ഥിരതാമസക്കാരാണെന്ന് പരിഗണിച്ചാണ് ഇൻകം ടാക്സ് പരിശോധന നടത്തുന്നതെന്നാണ് വിവരം. അടുത്ത രണ്ടു ദിവസം കൂടി പരിശോധന തുടരുമെന്ന് ആദായ നികുതി അധികൃതർ പറഞ്ഞു.

YouTube video player