LIVE NOW
Published : Oct 31, 2026, 07:04 AM ISTUpdated : Oct 31, 2026, 07:03 PM IST

'തിരിച്ചടിക്ക് സജ്ജരാകൂ', ഇറാൻ സേനാ മേധാവിമാർക്ക് പരമോന്നത നേതാവിന്‍റെ നിർദ്ദേശം; യുദ്ധത്തിന്റെ അവസാനം ഇറാൻ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ്

Summary

കൊല്ലത്തെ കള്ളനോട്ട് കേസിന്റെ അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക്. നോട്ട് ഇരട്ടിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുമായി പ്രതി സിബിയോണിന് ബന്ധമുണ്ടെന്ന് സൂചന.അന്വേഷണം

മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തിമിംഗല ഛർദ്ദിയുടെ പേരിലും പണം തട്ടലെന്ന് സൂചനയുണ്ട്.

07:03 PM (IST) Oct 31

'തിരിച്ചടിക്ക് സജ്ജരാകൂ', ഇറാൻ സേനാ മേധാവിമാർക്ക് പരമോന്നത നേതാവിന്‍റെ നിർദ്ദേശം; യുദ്ധത്തിന്റെ അവസാനം ഇറാൻ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കൻ ആക്രമണ ഭീഷണികൾക്കിടെ ഏത് നിമിഷവും തിരിച്ചടിക്കാൻ സജ്ജരാകാൻ ഇറാൻ സേനയ്ക്ക് പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർദേശം നൽകി. യുദ്ധം എപ്പോൾ, എങ്ങനെ അവസാനിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

Read Full Story

05:56 PM (IST) Oct 31

ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പിണറായി വീട്ടിലെത്തി, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മകൾ

ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ പിണറായി സന്ദർശിച്ചു. ശിക്ഷ ഉറപ്പാക്കാൻ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനൽകി. അതേസമയം, നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി ആവശ്യപ്പെട്ടു

Read Full Story

05:17 PM (IST) Oct 31

'ബിജെപിക്കൊപ്പമുള്ള ക്രിമിനൽ ഗുഢാലോചനയടക്കം' 7 കുറ്റങ്ങൾ, ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിൻ്റെ പ്രതീകാത്മക ജനകീയ കുറ്റവിചാരണ, പ്രമേയം അവതരിപ്പിച്ച് ഖർഗെ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. ബിജെപിയുമായുള്ള ക്രിമിനൽ ഗൂഢാലോചന, 13 കോടി വോട്ടർമാരെ ഒഴിവാക്കൽ തുടങ്ങി 7 കുറ്റങ്ങൾ ആരോപിച്ചാണ് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിച്ചത്

Read Full Story

04:35 PM (IST) Oct 31

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; `പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. ഒക്ടോബർ 30നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.

Read Full Story

04:07 PM (IST) Oct 31

നിരാഹാര സമരം ആറാം ദിവസം, എൽപിഎസ്‍ടി ഉദ്യോഗാർഥി വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധം, സംഘർഷം, സമരം തുടരുമെന്ന് പ്രഖ്യാപനം

സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽപിഎസ്‍ടി ഉദ്യോഗാർഥി വളർമതിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി

Read Full Story

03:53 PM (IST) Oct 31

'ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കാൻ പറയുന്ന ആളല്ല ഞാൻ', മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധം ദൗർഭാഗ്യകരമെന്നും മന്ത്രി റോജി എം ജോൺ

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധം അപരിഷ്കൃതമെന്ന് മന്ത്രി റോജി എം ജോൺ. ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കാൻ പറയുന്ന ആളല്ല താനെന്നും റോജി കൂട്ടിച്ചേർത്തു

Read Full Story

03:24 PM (IST) Oct 31

ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു; വിട വാങ്ങിയത് കാന്റെ, കാബിൽ, ഷൂട്ട്‌ ഔട്ട്‌ അറ്റ് വാഡാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബിൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.

Read Full Story

03:21 PM (IST) Oct 31

സംഘർഷാവസ്ഥക്ക് ശമനമില്ല, കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകൾ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം

തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് - എസ് എഫ് ഐ സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. സർവകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല

Read Full Story

03:15 PM (IST) Oct 31

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടം; ആറുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടങ്ങി

ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

Read Full Story

03:01 PM (IST) Oct 31

'സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്', അടൂർ സ്റ്റേഷനിലെ അതിക്രമത്തിൽ പ്രതികരിച്ച് ശ്രീനാദേവി കുഞ്ഞമ്മ; 'യൂട്യൂബർ രാജനെ കയ്യേറ്റം ചെയ്തിട്ടില്ല'

അടൂർ പോലീസ് സ്റ്റേഷനിൽ യൂട്യൂബർ രാജനെ ആക്രമിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. എന്നാൽ യൂത്ത് കോൺഗ്രസുകാർ യൂട്യൂബറെ കയ്യേറ്റം ചെയ്യുന്നതിന്റെയും ശ്രീനാദേവി വെല്ലുവിളിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

Read Full Story

02:45 PM (IST) Oct 31

ചേരാനല്ലൂർ അപകടം - 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും, അന്വേഷണ ഉദ്യോ​ഗസ്ഥനോട് ഹാജരാകാൻ നിർദേശം

ചേരാനല്ലൂർ അപകടത്തിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും. സാമൂഹിക മാധ്യമങ്ങളിൽ 17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോട് ഹാജരാകാനും കോടതി നിർദേശം നൽകി.

Read Full Story

01:59 PM (IST) Oct 31

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിൻ്റെ `ക്ലിക്ക്' പദ്ധതി; നടൻ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

Read Full Story

10:53 AM (IST) Oct 31

ഫോണ്‍ ചാറ്റിന്‍റെ പേരിൽ തർക്കം, ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്‍റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്.

Read Full Story

01:51 PM (IST) Oct 31

മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ്; എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി എം ലിജു, സർക്കാർ നിയമോപദേശം തേടി

മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാട് തള്ളി എക്സൈസ് മന്ത്രി എം ലിജു. നിയമാനുസരണമാണ് ബാർ ലൈസൻസെന്ന കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്

Read Full Story

01:42 PM (IST) Oct 31

മദ്യലഹരിയിൽ പരാക്രമം നടത്തി പൊലീസുകാരൻ; കാറിലെത്തിയ കുടുംബത്തെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ചു, സംഭവം വിഴിഞ്ഞത്ത്

പോലീസ് കസ്റ്റഡിയിൽ വച്ചും ഇയാൾ പരാക്രമം തുടർന്നു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവേ പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങി ഓടാനും ശ്രമമുണ്ടായി.

Read Full Story

01:28 PM (IST) Oct 31

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം - അന്വേഷണമാരംഭിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ; 10 വർഷത്തിനിടെ 13ാമത്തെ അപകടം

ഹെലികോപ്റ്ററിൻ്റെ പൈലറ്റ് ദില്ലി സ്വദേശി ക്യാപ്റ്റൻ ഹിമാൻഷു സബർവാൾ, യാത്രക്കാരായിരുന്ന ബംഗളൂരു സ്വദേശികളായ അരുൺ സാലുങ്കെ, എച്ച്.എസ്. നടരാജ്, കെ. സുധീർ, ശങ്കർ ഗൗഡ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Read Full Story

01:24 PM (IST) Oct 31

അഭിപ്രായ വ്യത്യാസങ്ങൾ ഗോമതി നദിയിലെറിഞ്ഞ് ഒറ്റക്കെട്ടായി പ്രവർത്തിക്കണം; യുപിയിൽ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ അമിത് ഷാ ബിജെപി പ്രവർത്തകർക്ക് കർശന നിർദേശം നൽകി. സംസ്ഥാന നിർവാഹക സമിതിയിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ അദ്ദേഹം പുകഴ്ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചില്ല.

Read Full Story

10:14 AM (IST) Oct 31

കേരളത്തിൽ പൊലീസിന്‍റെ നരനായാട്ടെന്ന് എംവി ഗോവിന്ദൻ,എസ്എഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധമെന്ന് മുന്നറിയിപ്പ്

കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

Read Full Story

01:15 PM (IST) Oct 31

`ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കരുത്'; കർശന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Read Full Story

12:49 PM (IST) Oct 31

സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; വാഹനമോടിച്ചത് പ്ലസ്ടു വിദ്യാർത്ഥി, സഹോദരനെ പ്രതിയാക്കി, പൊലീസിനെതിരെ ആരോപണവുമായി കുടുംബം

എന്നാല്‍ വാഹനമോടിച്ചത് പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് വിശദമായ അന്വേഷണത്തിലാണ് വ്യക്തമായതെന്നും കോടതിയില്‍ കുട്ടിയുടെ പിഴവ് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് അമ്പലപ്പുഴ പൊലീസ് പറയുന്നത്.

Read Full Story

12:41 PM (IST) Oct 31

മഹാരാജാസിലെ ബിരുദദാന ചടങ്ങിനിടെ പ്രതിഷേധം; അച്ചടക്ക നടപടി വേണമെന്ന് പ്രിൻസിപ്പലിന് കെഎസ്‌യുവിൻ്റെ പരാതി, 'ചടങ്ങ് അലങ്കോലപ്പെടുത്തി'

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു പ്രിൻസിപ്പലിന് കത്ത് നൽകി. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Full Story

12:37 PM (IST) Oct 31

കിഫ്ബി വിവാദത്തിൽ വിശദീകരണവുമായി ഊരാളുങ്കൽ സൊസൈറ്റി; `ഓപ്പൺ ടെൻഡർ വഴിയാണ് കരാറുകൾ ലഭിച്ചത്, മുഴുവൻ കാര്യങ്ങളിലും സുതാര്യത'

കിഫ്ബി വിവാദത്തിൽ വിശദീകരണവുമായി ഊരാളുങ്കൽ സൊസൈറ്റി. ഓപ്പൺ ടെൻഡർ വഴിയാണ് കരാറുകൾ ലഭിച്ചതെന്നും മുഴുവൻ കാര്യങ്ങളിലും സുതാര്യതയെന്നും വിശദീകരണം

Read Full Story

12:21 PM (IST) Oct 31

ശിശുമരണം; പീഡിയാട്രിക് ആംബുലൻസ് കൊണ്ടുവരും, നിയോനാറ്റൽ പീഡിയാട്രി വിപുലീകരിക്കും - അട്ടപ്പാടിയിലെത്തി ആരോ​ഗ്യമന്ത്രി

അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. കോട്ടത്തറ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനും പീഡിയാട്രിക് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി

Read Full Story

09:11 AM (IST) Oct 31

ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം, യാത്രക്കാരും നാട്ടുകാരും സമയോജിതമായി ഇടപെട്ടു

നാദാപുരം കായ്പനച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും ഉയര്‍ന്നു.

Read Full Story

11:52 AM (IST) Oct 31

ചങ്ങനാശ്ശേരിയിൽ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, അന്വേഷണം

ഇന്ന് രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തി. തുടർന്നാണ് വീടിനുള്ളിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാജുവും ഭാര്യയും ബെഡ്റൂമിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

Read Full Story

11:38 AM (IST) Oct 31

ഇന്ദിരാ സ്മാരകത്തിൽ ആദരവർപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ; പട്ടേൽ സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി രാഷ്ട്രപതി, പട്ടേലിനെ കോൺ​ഗ്രസ് അവ​ഗണിച്ചെന്ന് അമിത് ഷാ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തിലും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികത്തിലും രാജ്യം ആദരവർപ്പിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ദിരയെ അനുസ്മരിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

Read Full Story

08:32 AM (IST) Oct 31

ചാക്കുകെട്ടുകൾക്ക് മുകളില്‍ ചവിട്ടി റൂഫിന്‍റെ മുകളിലേക്ക് കയറി, രണ്ടുവയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം പാലക്കാട് അലനല്ലൂരിൽ

അലനല്ലൂരിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ റൂഫിന് മുകളില്‍ കയറിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു.

Read Full Story

11:26 AM (IST) Oct 31

ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും എല്ലാം മാറ്റി, എന്നിട്ടും രക്ഷയില്ല, 4 വർഷമായി സൈബർ ക്രൈമിന് ഇരയാകുന്നുവെന്ന് യുവതി

പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെ ഫോണും നമ്പറും ബാങ്ക് അക്കൗണ്ടും മെയിൽ ഐഡി ഉൾപ്പടെ എല്ലാം മാറ്റി. എന്നിട്ടും പ്രശ്നം തുടർന്നു. ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടുമൊക്കെ ആധാറുമായി ലിങ്ക് ചെയ്യുമ്പോഴാണത്രേ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്.

Read Full Story

11:25 AM (IST) Oct 31

`രോഗനിരീക്ഷണ സംവിധാനങ്ങളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും'; ജീവനക്കാരെ പിരിച്ചുവിട്ടതിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ

ജീവനക്കാരെ പിരിച്ചുവിട്ടതിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ. ജീവനക്കാരെ പിരിച്ചുവിട്ടാൽ രോഗനിരീക്ഷണ സംവിധാനങ്ങളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി.

Read Full Story

11:18 AM (IST) Oct 31

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ്; 'കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും'

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമമെന്ന് മന്ത്രി

Read Full Story

10:51 AM (IST) Oct 31

പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; സംഭവം പാലക്കാട്

പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.

Read Full Story

07:33 AM (IST) Oct 31

എക്സൈസ് ചെക്ക്‌പോസ്റ്റിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്നു, പ്രിവന്‍റീവ് ഓഫീസർക്ക് സസ്‌പെൻഷൻ

കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രിവന്‍റീവ് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

Read Full Story

10:38 AM (IST) Oct 31

അടൂർ സ്റ്റേഷനിലെ യൂത്ത് കോൺ​ഗ്രസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യൂട്യൂബർ രാജൻ ജോസഫിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ

ശ്രീനാദേവി സെല്ലിൽ ഉള്ള രാജൻ ജോസഫിനോട് തർക്കിക്കുന്നതും കാണാം. സൈബർ അധിക്ഷേപ കേസിൽ ആയിരുന്നു രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്

Read Full Story

06:52 AM (IST) Oct 31

ഗ്യാനേഷ് കുമാറിനെതിരായ വെളിപ്പെടുത്തൽ; കെഎസ്‌ടിപി റോഡ് പദ്ധതി അഴിമതി കേസിൽ കർശന നടപടിയുമായി സർക്കാർ മുന്നോട്ട്, തുടരന്വേഷണത്തിന് ഉത്തരവിടും

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കരാറുകാരൻ സാജൻ ബി.ഒ രംഗത്തെത്തിയതോടെ കെ.എസ്.ടി.പി റോഡ് പദ്ധതി അഴിമതി കേസിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.

Read Full Story

09:55 AM (IST) Oct 31

ചേരാനെല്ലൂര്‍ ബെന്‍സ് അപകടം; സർക്കാർ കുടുംബത്തോടൊപ്പമെന്ന് ചെന്നിത്തല, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമെന്ന് ഭദ്ര കീർത്തി

കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണെന്നും ചെന്നിത്തല

Read Full Story

06:38 AM (IST) Oct 31

ഒളിക്യാമറ വിവാദം; മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി, പ്രാഥമിക അംഗത്വം 6 വർഷത്തേക്ക് വെട്ടി

കർണാടക രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷയുമായ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.

Read Full Story

09:08 AM (IST) Oct 31

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്

Read Full Story

08:45 AM (IST) Oct 31

അനുമതി 11 മണിവരെ, പാർട്ടി നീണ്ടത് പുലർച്ചെ 3 വരെ, പഞ്ചനക്ഷത്ര ഹോട്ടലിൽ ചട്ടവിരുദ്ധമായി ഡിജെ പാർട്ടി, വേഷപ്രച്ഛന്നരായെത്തി പൊലീസ് നടപടി

ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ ആയിരുന്നു പൊലീസ് പരിശോധന.

Read Full Story

08:28 AM (IST) Oct 31

കിഫ്ബിയിൽ എസ്ഐടി; ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം, കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ അന്വേഷണ പരിധിയിൽ

കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം രൂപീകരിച്ച് സർക്കാർ. ഡിഐജി തോംസൻ ജോസിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം

Read Full Story

04:57 AM (IST) Oct 31

പിഎസ്‌സി പരീക്ഷ ക്രമക്കേട് - അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്

പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Full Story

More Trending News