എന്നാല്‍ വാഹനമോടിച്ചത് പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് വിശദമായ അന്വേഷണത്തിലാണ് വ്യക്തമായതെന്നും കോടതിയില്‍ കുട്ടിയുടെ പിഴവ് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് അമ്പലപ്പുഴ പൊലീസ് പറയുന്നത്.

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കളളക്കളി നടത്തിയെന്ന ആരോപണവുമായി കുടുംബം. ബൈക്ക് ഓടിച്ചത് പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് അറിഞ്ഞിരുന്നിട്ടും ഇയാളുടെ ചേട്ടനെ പ്രതിയാക്കി പൊലീസ് കേസ് എടുത്തു എന്നാണ് ആരോപണം. ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ബേബി എന്ന വീട്ടമ്മയുടെ ഭര്‍ത്താവ് മധുവാണ് പൊലീസിനെതിരെ പരാതി പറയുന്നത്. എന്നാല്‍ വാഹനമോടിച്ചത് പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് വിശദമായ അന്വേഷണത്തിലാണ് വ്യക്തമായതെന്നും കോടതിയില്‍ കുട്ടിയുടെ പിഴവ് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് അമ്പലപ്പുഴ പൊലീസ് പറയുന്നത്.

YouTube video player