പോലീസ് കസ്റ്റഡിയിൽ വച്ചും ഇയാൾ പരാക്രമം തുടർന്നു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവേ പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങി ഓടാനും ശ്രമമുണ്ടായി.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യ ലഹരിയിൽ പൊലീസുകാരൻ്റെ പരാക്രമം. കാറിലെത്തിയ കുടുംബത്തെ മറൈൻ എൻഫോഴ്‌സ്മെൻ്റിലെ പോലീസ് ഉദ്യോഗസ്ഥനായ ടിജു ആക്രമിച്ചു. മുക്കോല സ്വദേശി ശന്തനുവിനും കുടുംബത്തിനും നേരെയായിരുന്നു പോലീസുകാരന്റെ പരാക്രമം. ശന്തനു ഓടിച്ചിരുന്ന കാർ വഴിയിൽ ഓഫ് ആയതിന് പിന്നാലെ ബൈക്കിൽ എത്തിയ ടിജു മർദ്ദിക്കുകയും തലയ്ക്ക് ഹെൽമറ്റ് വച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാളെ നാട്ടുകാരും പൊലീസും ചേർന്നാണ് കീഴടക്കിയത്. പോലീസ് കസ്റ്റഡിയിൽ വച്ചും ഇയാൾ പരാക്രമം തുടർന്നു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവേ പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങി ഓടാനും ശ്രമമുണ്ടായി.

YouTube video player