കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
തിരുവനന്തപുരം: കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ പോലീസിന്റെ നരനായാട്ടാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. കുട്ടികൾ ചോദ്യം ചോദിച്ചതാണെന്നും ചോദ്യം ചോദിച്ചവർക്കെതിരെ കേസ് എടുക്കുന്നു, മഹാരാജാസിൽ ഒരു സംഘർഷവും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
മഹാരാജാസ് കോളേജിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുപരിപാടികൾ മനപ്പൂർവം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള KPDPM (Kerala Prevention of Damage to Private Property and Payment of Compensation / Prevention of Disturbances of Public Meetings) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടെ, കാലടി സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകി. വിദ്യാർഥികൾക്ക് നാളെത്തന്നെ പരീക്ഷാ ഫീസ് അടയ്ക്കാം. ഈ വിദ്യാർഥികളുടെ സസ്പെൻഷൻ തുടരുന്നതിലാണ് എസ്എഫ്ഐ പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.






