ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
ദില്ലി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അടവ് നയത്തിന്റെ ഭാഗമായി പോലും ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കരുതെന്ന് എസ് ജയശങ്കർ ആവശ്യപ്പെട്ടു. ഭീകരവാദത്തെ അടവ് നയമായി കാണുന്നവരെ തന്നെ അത് തിരിച്ചു കൊത്തുന്നതാണ് ചരിത്രമെന്നും എസ് ജയശങ്കർ ഓർമിപ്പിച്ചു. പാകിസ്ഥാനുമായി പല രാജ്യങ്ങളും സൈനിക സഖ്യങ്ങൾ ഉണ്ടാക്കുന്നതിനിടയാണ് എസ് ജയശങ്കറിന്റെ ഈ മുന്നറിയിപ്പ്. അറ്റ്ലാന്റയിൽ ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് എസ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് അടിയന്തര ശ്രദ്ധ നൽകണമെന്നും സൈനിക പരിഹാരം സാധ്യമല്ലെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയുടെ വിദേശകാര്യമന്ത്രിമാരുടെ യോഗവും ഇന്ന് അറ്റ്ലാന്റയിൽ നടക്കും.





