'മീശ'യ്ക്ക് വായനക്കാരുടെ വന്‍ വരവേല്‍പ്പ്; അക്ഷരം കത്തിച്ചും പ്രതിഷേധം

Aug 2, 2018, 9:09 AM IST

വിശ്വാസികളെ അപമാനിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്‍വലിച്ച എസ്.ഹരീഷിന്റെ 'മീശ' നോവല്‍ ഡി.സി ബുക്‌സ് പുസ്തകമാക്കി പുറത്തിറക്കി. ആദ്യദിനം വലിയ വില്‍പ്പനയായിരുന്നു. തിരുവനന്തപുരം സ്റ്റാച്യൂ ജങ്ഷനില്‍ പുസ്തകം കത്തിച്ച് നടത്തിയ പ്രതിഷേധത്തിനെതിരെ ഡി.സി ബുക്‌സ് അധികൃതര്‍ കേസ് കൊടുത്തു.