ശാരദ ചിട്ടി ഫണ്ട്; സിബിഐ രാജീവ് കുമാറിനെ മറ്റന്നാള്‍ ചോദ്യം ചെയ്യും

By Web TeamFirst Published Feb 8, 2019, 12:08 AM IST
Highlights

ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട്  കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ മറ്റന്നാൾ ചോദ്യം ചെയ്യും.  ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകി.

ദില്ലി: ശാരദ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട്  കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ മറ്റന്നാൾ ചോദ്യം ചെയ്യും.  ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകി. അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി രാജീവ് കുമാറിന് നിർദ്ദേശം നൽകിയിരുന്നു. 

കേസിൽ ആരോപണവിധേയനായ  തൃണമൂൽ എംപി കുനാൽ ഘോഷിനോടും ഈ മാസം 10ന് ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം  മമത ബാനര്‍ജിക്കൊപ്പം സമരത്തില്‍ പങ്കെടുത്ത അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി  ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍  സര്‍ക്കാരിന് കത്ത് നല്‍കി.

click me!