Published : Jun 08, 2025, 06:23 AM ISTUpdated : Jun 08, 2025, 10:53 PM IST

Malayalm News Live: വരന്തരപ്പിള്ളിയിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

Summary

മലപ്പുറം വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് വഴിക്കടവ് പൊലീസ്. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല.

accident

10:53 PM (IST) Jun 08

വരന്തരപ്പിള്ളിയിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Read Full Story

07:52 PM (IST) Jun 08

തമിഴ്നാട്ടിൽ അടുത്ത വർഷം ബിജെപി -എഐഎഡിഎംകെ സർക്കാർ വരും,താമസിക്കുന്നത് ദില്ലിയിൽ എങ്കിലും ചെവി തമിഴ്നാട്ടിലെന്ന് അമിത് ഷാ അമിത് ഷാ

അമിത് ഷായ്ക്ക് തന്നെ തോൽപിക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞത് ശരിയാണ്.തമിഴ്നാട്ടിലെ ജനങ്ങൾ ആണ്‌ സ്റ്റാലിനെ തോൽപിക്കാൻ പോകുന്നത്

Read Full Story

07:09 PM (IST) Jun 08

തിരുവനന്തപുരം ശ്രീചിത്രയിൽ അടിയന്തര യോഗം വിളിച്ച് ഡയറക്ടർ, നാളെ രാവിലെ ചർച്ച

നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചത്. ശാസ്ത്രക്രിയ മാറ്റിവെച്ച രോഗികളിൽ ചിലർ മറ്റിടങ്ങളിൽ ചികിത്സ തേടി

Read Full Story

06:46 PM (IST) Jun 08

ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ്, മോഡലിംഗ് കൊറിയോഗ്രാഫർ പീഡനകേസിൽ അറസ്റ്റിൽ

പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും വാങ്ങി മുങ്ങും 

Read Full Story

06:29 PM (IST) Jun 08

ട്രംപിന് തിരിച്ചടി, വിദേശ വിദ്യാർഥികൾക്ക് വിസ വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി

വിദേശ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽനിന്നു സർവകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടുമുണ്ട്.

Read Full Story

05:10 PM (IST) Jun 08

കേരളം ആരുടെയും പിതൃസ്വത്തല്ല, സ്വന്തം കഴിവില്ലായ്മ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റം പറയുന്നു; മന്ത്രി രാജീവിന് മറുപടിയുമായി സാബു ജേക്കബ്

കിറ്റെക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് തുറന്നടിച്ചു

Read Full Story

03:40 PM (IST) Jun 08

മണിപ്പൂരിൽ മെയ്തെയ് സംഘടന നേതാവ് അറസ്റ്റിൽ; വീണ്ടും സംഘര്‍ഷം, ഗവര്‍ണറെ കണ്ട് എംഎൽഎമാര്‍

ആരംബായ് തെങ്കോൽ നേതാവ് കനൻ സിങാണ് അറസ്റ്റിലായത് കനൻ സിങിന്‍റെ അറസ്റ്റിന് പിന്നാലെയാണ് മണിപ്പൂരിൽ ഒരിടവേളക്കുശേഷം വീണ്ടും സംഘര്‍ഷമുണ്ടായത്

Read Full Story

03:09 PM (IST) Jun 08

ഭാരത് മാതാ കി ജയ് വിളിച്ച സിപിഐ നടപടിയിൽ സിപിഎമ്മിന് അതൃപ്തി, സംവാദം വേണമെങ്കിൽ പിന്നീടാകാം,ഇപ്പോൾ അതിനില്ലെന്ന് ബിനോയ് വിശ്വം

മുഖ്യമന്ത്രി ഏതെല്ലാം വിഷയത്തിൽ അഭിപ്രായം പറയണമെന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന് വിട്ടുകൊടുക്കുക

Read Full Story

02:44 PM (IST) Jun 08

കണ്ണീര് വീണ് നനഞ്ഞ മണ്ണിൽ അനന്തുവിന് നിത്യവിശ്രമം; ഉള്ളംപിടഞ്ഞ് ഉറ്റവർ; വഴിക്കടവിന് തീരാനൊമ്പരം

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിൻ്റെ മൃതദേഹം സംസ്കരിച്ചു

Read Full Story

02:06 PM (IST) Jun 08

ആശ്വാസം, വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞു; കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് ഒരാഴ്ചയായിട്ടും കുട്ടനാട്ടിലെ സ്കൂളുകൾ തുറന്നിരുന്നില്ല

Read Full Story

02:00 PM (IST) Jun 08

'പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ചത് അപകടമരണമല്ല,സര്‍ക്കാര്‍ വക കൊലപാതകം തന്നെയാണ്' ചെന്നിത്തല

വന്യജീവി ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണ്.

Read Full Story

01:53 PM (IST) Jun 08

വഴിക്കടവ് അപകടത്തിന് കാരണം ചില വ്യക്തികളെന്ന് കെ മുരളീധരൻ - 'വൈദ്യുതി കണക്ഷൻ എടുത്തത് ശരിയായിട്ടല്ല'

വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽ പത്താം ക്ലാസുകാരന് ജീവൻ നഷ്ടമായ സംഭവത്തിന് കാരണക്കാർ ചില വ്യക്തികളാണെന്ന് കെ മുരളീധരൻ

Read Full Story

01:31 PM (IST) Jun 08

'വഴിക്കടവ് സംഭവം ​ഗൂഢാലോചന ആണെന്നതിൽ ഉറച്ചു നിൽക്കുന്നു'; താൻ മാപ്പ് പറയേണ്ടതില്ലെന്നും വനംമന്ത്രി

വഴിക്കടവ് സംഭവം ​ഗൂഢാലോചന ആണെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ.

Read Full Story

01:11 PM (IST) Jun 08

കടുത്ത മുന്നറിയിപ്പുമായി അമിത് ഷാ - കെ അണ്ണാമലൈ അടക്കം തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾക്ക് താക്കീത്

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ സഖ്യവുമായി സഹകരിക്കാതെ നിൽക്കുന്ന ബിജെപി നേതാക്കൾക്ക് മുന്നറിയിപ്പുമായി അമിത് ഷാ

Read Full Story

12:33 PM (IST) Jun 08

കണ്ണീരോടെ വഴിക്കടവ്; അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്, പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരും

കണ്ണീരോടെയാണ് സുഹൃത്തുക്കളും അധ്യാപകരും അനന്തുവിന് ആദരാഞ്ജലികള്‍ നേർന്നത്

Read Full Story

12:33 PM (IST) Jun 08

ഭാ​ഗ്യം തുണയായി; സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു, യുവാവിന് രക്ഷകരായത് നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.

Read Full Story

12:18 PM (IST) Jun 08

വഴിക്കടവ് പന്നിക്കെണി അപകടം ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ; 'വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം, രാജിവെക്കണം'

വഴിക്കടവ് പന്നിക്കെണി അപകടത്തിൽ വനം മന്ത്രിയുടെ ഗൂഢാലോചന ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Read Full Story

11:59 AM (IST) Jun 08

വാഗ്‌ദാനം ചെയ്ത ഒരുകാര്യവും സർക്കാർ നടപ്പാക്കിയില്ലെന്ന് വിഎം സുധീരൻ; 'മദ്യവ്യാപനം മുഖ്യ കർമ്മ പദ്ധതിയാക്കി'

സംസ്ഥാന സർക്കാരിന് അടിമ മനോഭാവമാണെന്നും കേന്ദ്രസർക്കാരുമായി അന്തർധാരയെന്നും വിഎം സുധീരൻ

Read Full Story

11:32 AM (IST) Jun 08

അനന്തുവിന്റെ വയറിൽ ഷോക്കേറ്റ് പൊള്ളിയ 3 പാടുകൾ, നേരിട്ട് കമ്പി വയറിൽ തട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും

Read Full Story

11:26 AM (IST) Jun 08

രേഷ്മ രണ്ടുപേരെ കൂടി കുരുക്കാൻ കെണിയൊരുക്കി; കോട്ടയത്ത് നിന്ന് മുങ്ങിയത് സ്വര്‍ണതാലിയുമായി

പിഎച്ച്ഡി പൂര്‍ത്തിയാക്കാൻ തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാൻ രേഷ്മ പോയത്

Read Full Story

11:10 AM (IST) Jun 08

'കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെയുണ്ട്'; കിറ്റക്സ് എംഡിക്ക് മന്ത്രി രാജീവിൻ്റെ മറുപടി

കിറ്റക്സ് ആന്ധ്രയിലേക്കുള്ള ക്ഷണം സ്വീകരിക്കുമെന്ന വാർത്തകൾക്കിടെ സാബു എം ജേക്കബിന് മന്ത്രി പി രാജീവിൻ്റെ മറുപടി

Read Full Story

09:54 AM (IST) Jun 08

വഴിക്കടവ് അപകടം - ആര്യാടൻ ഷൗക്കത്ത് മാപ്പ് പറയണമെന്ന് പിവി അൻവർ; 'ഏകപക്ഷീയമായ ആക്രമണം, വന്യജീവി പ്രശ്‌നമല്ല'

വഴിക്കടവ് അപകടം ഏകപക്ഷീയ ആക്രമണമെന്നും ആര്യാടൻ ഷൗക്കത്ത് മാപ്പ് പറയണമെന്നും പിവി അൻവർ

Read Full Story

09:44 AM (IST) Jun 08

കൈക്കൂലി ഇടപാടിൽ ഇഡി ഉദ്യോ​ഗസ്ഥന് പങ്കുണ്ട് എന്നതിന് ഒരു തെളിവും നൽകിയിട്ടില്ല; അനീഷ് ബാബുവിന്റെ ആരോപണം തള്ളി ഇഡി

ഇഡി ഉദ്യോ​ഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ പരാതിക്കാരനായ അനീഷ് ബാബുവിന്റെ ആരോപണം തള്ളി ഇഡി

Read Full Story

09:36 AM (IST) Jun 08

കള്ളൻ കപ്പലിൽ! 80 മദ്യക്കുപ്പി മോഷണം പോയെന്നത് കല്ലുവെച്ച നുണ; തൊണ്ടർനാട് ബിവറേജസിലെ മോഷണത്തിൽ വഴിത്തിരിവ്

വയനാട് തൊണ്ടർനാട് ചീപ്പാട് ബെവ്കോ ഔട്‌ലെറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Read Full Story

09:35 AM (IST) Jun 08

'ആഴ്ചകൾക്ക് മുമ്പ് ഒരാൾ വീട്ടിൽ വന്നിരുന്നു' - ക്യാൻസർ‌ രോ​ഗബാധിതയെ കെട്ടിയിട്ട് പണം കവർന്ന സംഭവം; രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ്

അടിമാലിയിൽ ക്യാൻസർ രോ​ഗിയായ വീട്ടമ്മയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് ‌അന്വേഷണ സംഘം.

Read Full Story

09:18 AM (IST) Jun 08

വഴിക്കടവ് അപകടം - പ്രതിയുടെ ഫോൺ കോൾ പരിശോധിക്കണമെന്ന് എംവി ഗോവിന്ദൻ; 'ഗൂഢാലോചന അന്വേഷിക്കണം'

വഴിക്കടവിൽ പന്നിക്കെണിയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് എംവി ഗോവിന്ദൻ

Read Full Story

09:00 AM (IST) Jun 08

വയറുവേദന കലശലായി അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തി, ഡോക്ടർമാർ പൊലീസിനെ വിളിച്ചു; സഹോദരിയുടെ മകളെ പീഡിപ്പിച്ച കേസിൽ 42കാരൻ അറസ്റ്റിൽ

വർക്കലയിൽ പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ

Read Full Story

08:43 AM (IST) Jun 08

പോരടിച്ച് പൊലീസ് - എസ്‌പിയും പൊലീസ് അസോസിയേഷനും തമ്മിലെ തർക്കം കനത്തു; അഞ്ച് പൊലീസുകാരെ പത്തനംതിട്ടയിൽ സ്ഥലംമാറ്റി

പത്തനംതിട്ടയിൽ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റിനെയടക്കം എസ്‌പിയുമായുള്ള തർക്കത്തെ തുടർന്ന് സ്ഥലംമാറ്റി

Read Full Story

08:28 AM (IST) Jun 08

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ; കെണി വെച്ചത് കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടി

സംഭവത്തിലെ മുഖ്യപ്രതി വിനീഷ് അടക്കം രണ്ട് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. 

Read Full Story

08:06 AM (IST) Jun 08

'നിലമ്പൂർ അപകടത്തിൽ രാഷ്ട്രീയ ​ഗൂഢാലോചന സംശയിക്കുന്നു' - ​ഗുരുതര ആരോപണവുമായി വനംമന്ത്രി

ബോധപൂർവം ചെയ്തതാണോ എന്ന് സം‌ശയിക്കുന്നുവെന്നാണ് വനംമന്ത്രിയുടെ ​ഗുരുതര ആരോപണം.

Read Full Story

07:51 AM (IST) Jun 08

സിക്കിം മണ്ണിടിച്ചിൽ - കാണാതായ സൈനികന്റെ മൃത​ദേഹം കണ്ടെത്തി, മറ്റ് 5 പേർക്കായി തെരച്ചിൽ തുടർന്ന് കരസേന

സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ്റെ മൃതദേഹം കണ്ടെത്തി.

Read Full Story

07:19 AM (IST) Jun 08

275 വർഷത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകം ചടങ്ങ് ഇന്ന്

ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്.

Read Full Story

06:56 AM (IST) Jun 08

നടൻ കൃഷ്ണകുമാറിനെതിരായ കേസ് - പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും; സാമ്പത്തിക തിരിമറി നടന്നെന്ന് പ്രാഥമിക നി​ഗമനം

നടൻ കൃഷ്ണകുമാറിനെതിരായ കേസിൽ കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.

Read Full Story

More Trending News